Updated on: 13 June, 2023 8:59 PM IST
നെല്ല് സംഭരണം: ഫെഡറൽ ബാങ്കും കാനറ ബാങ്കും മൂന്നു ദിവസത്തിനകം തുകവിതരണം പൂർത്തിയാക്കും

തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുക ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നിവർ അടുത്ത മൂന്നു ദിവസത്തിനകം പൂർണ്ണമായും വിതരണം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ബാങ്ക് പ്രതിനിധികൾ അറിയിച്ചതാണിത്. ചില സാങ്കേതിക തകരാറുമൂലം തുക വിതരണം പൂർത്തിയാക്കാൻ ഒരാഴ്ച സമയം വേണ്ടിവരുമെന്ന് എസ് ബി ഐ യോഗത്തിൽ അറിയിച്ചു.

നെല്ല് സംഭരണത്തിനായി സപ്ലൈകോ, കൺസോർഷ്യം ബാങ്കുകളായ എസ് ബി ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി പിആർഎസ് വായ്പയായി 700 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. ഇതുവരെ കാനറ ബാങ്ക് 144.5 കോടി രൂപയും, ഫെഡറൽ ബാങ്ക് 56.16 കോടി രൂപയും, എസ് ബി ഐ 22.7 കോടി രൂപയും നൽകിക്കഴിഞ്ഞു.

ബാങ്കിലേക്ക് വരുന്ന കർഷകരെ സഹായിക്കാൻ ബ്രാഞ്ചുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് കനറാ ബാങ്കിന്റേയും ഫെഡറൽ ബാങ്കിന്റേയും പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഇത് കൂടാതെ ഇന്ന് (ജൂൺ 14) മുതൽ കർഷകരുടെ സംശയ നിവാരണത്തിനായി കൊച്ചിയിലെ സപ്ലൈകോ കേന്ദ്ര ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കർഷകർക്ക് 0484 2207923 എന്ന നമ്പറിൽ ബന്ധപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ

തുക വിതരണം അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ, നെല്ല് വിഭാഗം മാനേജർ സുനിൽകുമാർ, കൺസോർഷ്യം ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Paddy procurement: Federal&Canara Bank will complete disbursement in 3days
Published on: 13 June 2023, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now