1. News

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ

സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ നീട്ടി. താല്പര്യമുള്ളവർ മാർച്ച് 15 നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in ൽ രജിസ്റ്റർ ചെയ്യണം.

Meera Sandeep
രണ്ടാംവിള നെല്ല് സംഭരണം:  കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ
രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ

തിരുവനന്തപുരം: സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ നീട്ടി.  താല്പര്യമുള്ളവർ മാർച്ച് 15 നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in  ൽ  രജിസ്റ്റർ ചെയ്യണം.

നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചുകൊണ്ട് ആവണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യുന്നത്. രണ്ടാംവിള നെല്ല് സംഭരണം 2023 ജൂൺ മാസത്തിൽ അവസാനിക്കും. കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന ഗുണനിലവാര മാനദണ്ഡപ്രകാരം നെല്ലിലെ ഈർപ്പത്തിന്റെ ഉയർന്ന അനുപാതം 17 ശതമാനവും പതിരിന്റെ ഉയർന്ന പരിധി നാല് ശതമാനവുമാണ്. നെല്ല് നിറയ്ക്കുന്നതിനുള്ള ചാക്ക് സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള മില്ലുകൾ മുഖാന്തരം കർഷകർക്ക് നൽകും.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കും: മന്ത്രി ജി ആർ അനിൽ

നെല്ല് ചാക്കിൽ നിറച്ച് ലോറിയിൽ കയറ്റുന്നതിന് സപ്ലൈകോ കർഷകർക്ക് ക്വിന്റലിന് 12 രൂപ നിരക്കിൽ കൈകാര്യചെലവ് നെല്ലിന്റെ വിലയ്ക്കൊപ്പം നൽകും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളും വ്യവസ്ഥകളും വെബ്സൈറ്റിൽ ലഭ്യമാണ്.

TVM: Online farmer registration for second crop season 2022-23 of rice procurement scheme implemented through Supplyco has been extended till March 15. Interested candidates should register by March 15 on Supplyco's paddy procurement online web portal www.supplycopaddy.in.

Farmers must register for paddy procurement in full compliance with existing government regulations. Second crop paddy storage will end in June 2023. According to the quality standards set by the central government, the upper limit of moisture content in paddy is 17 percent and that of paddy is 4 percent. Paddy filling bags will be supplied to the farmers through mills contracted with Supplyco.

Supplyco will pay the farmers a handling cost of Rs 12 per quintal along with the price of paddy for bagging the paddy and loading it into the lorry. Other details and conditions related to paddy storage are available on the website.

English Summary: Second crop paddy procurement: Farmer registration till March 15

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds