മുമ്പത്തെ ഏറ്റവും ഉയര്‍ന്ന നിലയായ ഖാരിഫ് വിപണ സീസണ്‍ 2019-20 ലെ 773.45 ലക്ഷം മെട്രിക് ടണ്‍ മറികടന്നുകൊണ്ട് നെല്ലു സംഭരണം എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തി. താങ്ങുവിലയായ (എം.എസ്.പി) 1,64,951.77 കോടി രൂപയുടെ നേട്ടം ഇപ്പോള്‍ നടക്കുന്ന സംഭരണത്തിലൂടെ 129.03 ലക്ഷം കര്‍ഷകര്‍ക്ക് ലഭിച്ചു.
ഇപ്പോള്‍ നടക്കുന്ന ഖാരിഫ് 2020-21 സീസണിലെ നെല്ലുസംഭരണം വളരെ സുഗമമായാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ 763.01 എല്‍.എം.ടിക്ക് പകരം 2021 ഓഗസ്റ്റ് 23 വരെ സംഭരണ സംസ്ഥാനങ്ങളില്‍ നിന്ന് 873.68 ലക്ഷം എല്‍.എം.ടി നെല്ല് (707.69 എല്‍.എം.ടിയുടെ ഖാരിഫ് വിളയും 165.99 എല്‍.എം.ടി റാബി വിളയും ഉള്‍പ്പെടും) വാങ്ങിക്കഴിഞ്ഞു.
ഗോതമ്പ് സംഭരണ സംസ്ഥാനങ്ങളില്‍ റാബി മാര്‍ക്കറ്റിംഗ് സീസണ്‍ (ആര്‍.എം.എസ്) 2021-22 അവസാനിച്ചു. കഴിഞ്ഞവര്‍ഷത്തെ സമാനമായ വാങ്ങലായ 389.93 എല്‍.എം.ടിക്ക് പകരം ഇതുവരെ (2021 ഓഗസ്റ്റ് 18 വരെ) ഗോതമ്പ് സംഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് 433.44 എല്‍.എം.ടി ഗോതമ്പ് (ഇത് എക്കാലത്തേയും ഉയര്‍ന്ന നില, മുന്‍കാലത്തെ ഉയര്‍ന്ന നിലയായ 2020-21ലെ 389.93 എല്‍.എം.ടിയെക്കാളും കൂടുതല്‍) സംഭരിച്ചുകഴിഞ്ഞു.
എം.എസ്.പി 85,603.57 കോടിയോടെ 49.20 ലക്ഷം കര്‍ഷകര്‍ക്ക് ഇതുവരെയുള്ള ആര്‍.എം.എസ് സംഭരണ നടപടികളില്‍ നേട്ടമുണ്ടായിട്ടുണ്ട്.
കൂടാതെ, സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി, ഖരീഫ് മാര്‍ക്കറ്റിംഗ് സീസണ്‍ 2020-21, റാബി മാര്‍ക്കറ്റിംഗ് സീസണ്‍ 2021, വേനല്‍ക്കാലം 2021 കാലത്ത് 109.58 എല്‍.എം.ടി പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും സംഭരിച്ചു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്കായി 109.58 എല്‍എംടി പള്‍സ്, ഓയില്‍ സീഡുകള്‍ എന്നിവ വാങ്ങുന്നതിന് അംഗീകാരം നല്‍കി. ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് വില പിന്തുണാ പദ്ധതി (പിഎസ്എസ്) പ്രകാരം ഈ സംഭരണം നടത്തിയത്.
ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കായി 1.74 എല്‍.എം.ടി കൊപ്ര സംഭരിക്കുന്നതിനുള്ള അനുമതിയും നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരു, കൊപ്രാ എന്നിവ വില പിന്തുണ പദ്ധതി പ്രകാരം സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് അംഗീകാരം നല്‍കും. അതുവഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകരില്‍ നിന്നും ഈ വിളകളുടെ 2020-21ലെ നേരിട്ടുള്ള സംഭരണത്തിന്റെ ഫെയര്‍ ഏജ് ക്വാളിറ്റി (എഫ്.എ.ക്യു) ഗ്രേഡ് എം.എസ്.പി പ്രകാരം വിജ്ഞാപനം ചെയ്യാം.
ചെറുപയര്‍ പരിപ്പ് (മൂംഗ്ദാല്‍), ഉഴുന്നുപരിപ്പ് (ഉറാദ്) തുവരപരിപ്പ്, ചെറുപയര്‍ (ഗ്രാം), മസൂര്‍, നിലക്കടല (ഗ്രൗണ്ട് നട്ട്‌സ് പോഡ്‌സ്), സണ്‍ഫ്‌ളവര്‍ വിത്തുകള്‍, കടുക്, സോയാബീന്‍ എന്നിവ 2021 ഓഗസ്റ്റ് 23 വരെ നോഡല്‍ ഏജന്‍സികളിലൂടെ ഗവണ്‍മെന്റ് 6,686.59 കോടി രൂപയുടെ താങ്ങുവിലമൂല്യമുള്ള 11,91,926.47 മെട്രിക് ടണ്‍ സംഭരിച്ചു. ഇതിലൂടെ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലുങ്കാന, ഹരിയാന, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 6,96,803 കര്‍ഷകര്‍ഷ്ഷ് 2020-21ലെ ഖാരിഫിലും 2021ലെ റാബിയിലും 2021ലെ വേനല്‍കാലത്തും (മദ്ധ്യപ്രദേശില്‍ വില സ്ഥിരതാ ഫണ്ട് പദ്ധതി പ്രകാരം താങ്ങുവില പ്രകാരം നടന്നുകൊണ്ടിരിക്കുന്ന സമ്മര്‍ മൂംഗ് സംഭരണം 1,00,000 മെട്രിക് ടണും ഉള്‍പ്പെടും) നേട്ടമുണ്ടായി.
അതുപോലെ 2020-21ലെ വിളസീസണില്‍ 52.40 കോടി രൂപ താങ്ങുവില മൂല്യം വരുന്ന 5089 മെട്രിക് ടണ്‍ കൊപ്രയുടെ സംഭരണം തമിഴ്‌നാട്ടിലേയും കര്‍ണ്ണാടകയിലേയും 3,961 കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചു. 2021-22ല്‍ തമിഴ്‌നാട്ടില്‍ നിന്നും 51,000 മെട്രിക് ടണ്‍ കൊപ്രാ സംഭരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്, അതില്‍ 2021 ഓഗസ്റ്റ് 23 വരെ 0.09 കോടി രൂപയുടെ താങ്ങുവില മൂല്യം വരുന്ന 8.30 മെട്രിക് ടണ്‍ സംഭരിച്ചു, ഇത് 36 കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കിയിട്ടുമുണ്ട്.
കുട്ടനാട്ടിലെ നെല്ല് സംഭരണം പൂര്‍ത്തിയായി
നെല്ല് സംഭരണം ഓൺലൈൻ രജിസ്റ്ററേഷൻ 15 വരെ