Updated on: 4 December, 2020 11:19 PM IST
ഏറ്റെടുത്ത നെല്ല് കഞ്ചിക്കോട് കിൻഫ്ര, ആലത്തൂർ വെയർ ഹൗസിങ്ങ് കോർപറേഷൻ എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ


പാലക്കാട് ജില്ലയിൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള നെല്ല് സംഭരണം 20 മുതൽ ഊർജിതമാക്കും. മന്ത്രി പി തിലോത്തമൻ സഹകരണ സംഘം പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . 19 നു സംഘങ്ങൾ സപ്പ്‌ളൈകോയുമായി കരാർ ഒപ്പിടും. ഏറ്റെടുത്ത നെല്ല് കഞ്ചിക്കോട് കിൻഫ്ര, ആലത്തൂർ വെയർ ഹൗസിങ്ങ് കോർപറേഷൻ എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കും.Steps will be taken to store the acquired paddy in the godowns of Kanchikode Kinfra and Alathur Warehousing Corporation. വിവിധ ഭാഗങ്ങളിലായുള്ള സംഘങ്ങൾക്ക് അതാതു പ്രദേശത്തെ പാടശേഖരങ്ങൾ തന്നെ അനുവദിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. അതെ സമയം നെല്ല് സംഭരണത്തിന് കൂടുതൽ സ്വകാര്യ മില്ലുകാർ സന്നദ്ധത അറിയിച്ചാൽ അവരെക്കൂടി ധാരണയായി. നിലവിൽ രണ്ടു സർക്കാർ മില്ലുകൾ ഉൾപ്പെടെ അഞ്ചു മില്ലുകൾ സംഭരണം നടത്തി വരുന്നതിനിടെയാണ് സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള സംഭരണത്തിന് ധാരണയായത്. പാലക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സഹകരണ മേഖലയിൽ സംരംഭം തുടങ്ങാൻ കേന്ദ്ര സർക്കാർ സബ്‌സിഡി

#Paddy#Supplyco#Palakkadu#Alathur#Krishi#Godown

English Summary: Paddy will be procured through co-operative societies from 20 onwards-kjkbboct1820
Published on: 18 October 2020, 07:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now