Updated on: 17 March, 2024 11:13 PM IST
പന്നിക്കോട്ടൂർ ഗവ. ആയുർവ്വേദ ആശുപത്രി കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു

കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഏക സർക്കാർ ആയുർവ്വേദ ആശുപത്രിയായ നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ. ആയുർവ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി എം കെ മുനീർ എംഎൽഎ അറിയിച്ചു.

2023-24 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന ആശുപത്രി കെട്ടിട നിർമ്മാണ പ്രവൃത്തിക്ക്, ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾ ആയുർവ്വേദ ചികിത്സക്ക് വേണ്ടി ആശ്രയിക്കുന്ന പന്നിക്കോട്ടൂർ സർക്കാർ ആയുർവ്വേദ ആശുപത്രിക്ക്  ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

സാങ്കേതിക അനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്തുമെന്നും ആശുപത്രി പരിസരത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ലോമാസ്റ്റ് ലൈറ്റ്  സ്ഥാപിക്കുന്ന പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ചതായും എംഎൽഎ അറിയിച്ചു.

English Summary: Pannikotur Govt got admn approval for construction of Ayurvedic hospital building
Published on: 17 March 2024, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now