Updated on: 16 June, 2022 8:25 PM IST
കാർഷിക സാംസ്ക്കാരിക നവോത്ഥാനത്തിന് തുടക്കമിട്ട് ഓർഗാനിക് തിയേറ്റർ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്  നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികൾ കൃഷി ചെയ്യുന്ന 25 ഏക്കർ കൃഷിയിടത്തിൽ പൊക്കാളി വിത്തുവിതച്ചു നടി കുളപ്പുള്ളി ലീല ഉദ്ഘാടനം നിർവഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയുടെ ഭാഗ്യചിഹ്നമായി ചില്ലു അണ്ണാനും...

പരിപാടിയുടെ ഭാഗമായി വിവാ കൾച്ചറൽ ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ്റെ ഓർഗാനിക്ക് തിയേറ്ററും ആരംഭിച്ചു. കാർഷിക സാംസ്ക്കാരിക നവോത്ഥാനത്തിന് തുടക്കമിട്ട് ഓർഗാനിക്ക് തിയേറ്ററിൽ കടമ്പനാട്ടം എന്ന നാടക അവതരണവും നടന്നു. ഓർഗാനിക് തീയേറ്ററിന്റെ ആശയവും രൂപകൽപ്പനയും സംവിധാനവും എസ്.എൻ സുധീർ ആണ്.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ രാജി ജോസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, എ.എസ് അനിൽകുമാർ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി വിൻസെൻ്റ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിജാ വിജു, 

ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം, കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണം - മന്ത്രി പി. പ്രസാദ്

എറണാകുളം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, കൃഷി ഡെപ്യൂട്ടി ഡയറക്റടർ അനിതകുമാരി, ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ പ്രതീക്ഷ, കോട്ടുവള്ളി കൃഷി ഓഫിസർ കെ. സി റൈഹാന, കൃഷി അസിസ്റ്റൻ്റ് എസ്. കെ ഷിനു, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം ഡയറക്റ്റർ ഫാ.സംഗീത് ജോസഫ് , ഫാം ഇൻഫർമേഷൻ ബ്യൂറോ എ.ഡി.എ ജോൺ ഷെറി, പറവൂർ എ,ഡി.എ ജയ മരിയ, വിദ്യാർത്ഥികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Paravur block level inauguration of the project was held with the beginning of the agri and cultural renaissance
Published on: 16 June 2022, 08:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now