Updated on: 1 March, 2022 3:47 PM IST
വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളയ്ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി വേഗം നടപ്പിലാക്കണം

വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളയ്ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി വേഗം നടപ്പിലാക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത് സംബന്ധിച്ച ജില്ലാതല സാങ്കേതിക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനായി പുതിയ നിര്‍ദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ റിപ്പോര്‍ട്ട്

ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയാണ് ഇത്. ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ വരുത്തുന്ന നാശനഷ്ടം പരിഹരിക്കണമെന്ന ആവശ്യം ജില്ലാ വികസന സമിതിയിലും ഉയര്‍ന്നിരുന്നു.

ഈ പദ്ധതിയുടെ ചെലവില്‍ 30 ശതമാനം വീതം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും, 40 ശതമാനം ജില്ലാ പഞ്ചായത്തുമാണ് വഹിക്കുന്നത്. ആദ്യഘട്ടമായി ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 24 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

അയിരൂര്‍, മൈലപ്ര ഗ്രാമപഞ്ചായത്തുകളിലും കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലും ഈ പദ്ധതിക്കായി ഗുണഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞു. ഈ പദ്ധതി ഗുണകരമാണെന്നും ജില്ലയില്‍ നടപ്പാക്കേണ്ടതാണെന്നും കാര്‍ഷികമേഖലയില്‍ വന്യമൃഗങ്ങളെ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി. മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

പാടത്ത് അധ്വാനിച്ചുണ്ടാക്കുന്നതെല്ലാം കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും നശിപ്പിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നവരാണ് കേരളത്തിലെ നൂറുകണക്കിനുള്ള കർഷകർ. വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം തേടി കർഷകർ കമ്പിവേലി, സൗരോര്‍ജ വേലി, കിടങ്ങുകള്‍ തുടങ്ങി പല പ്രതിരോധ സംവിധാനങ്ങളും സ്ഥാപിക്കാറുണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ച ഫലത്തിൽ എത്താറില്ല.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കെടുതി; നഷ്ടം നേരിട്ട കർഷകർക്ക് എല്ലാ സഹായവും നൽകുമെന്ന് കൃഷി മന്ത്രി

കിടങ്ങുകള്‍ കീറിയ പ്രദേശങ്ങളില്‍ അതിടിച്ചു നികത്തി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളിലെത്തുന്നു. വനമേഖലയിൽ മാത്രമല്ല, മലയോര മേഖലയും കടന്ന് ഗ്രാമങ്ങളിലേയ്ക്ക് വരെ കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപിക്കുന്നു. കര്‍ഷകർക്ക് ഇവർ വലിയ വിനാശമാണ് വരുത്തി വയ്ക്കുന്നതും.
വന്യമൃഗ സംരക്ഷണ നിയമപ്രകാരം കാട്ടുമൃഗങ്ങളെ കൊല്ലുന്നതും ആക്രമിക്കുന്നതും കുറ്റകരമാണ്. കൃഷിയ്ക്ക് നാശം വരുത്തുന്നവയെ നശിപ്പിച്ചാലും പ്രതിരോധിച്ചാലും നിയമപരമായി കുടുങ്ങുമെന്ന് വ്യക്തം.

കര്‍ഷകരുടെ ഈ നിസ്സഹായവസ്ഥയിൽ കൃഷിനാശമുണ്ടാക്കുന്നതും വന്‍തോതില്‍ പെറ്റുപെരുകുന്നതുമായ കാട്ടുപന്നിയെ കൃഷിയിടത്തില്‍ വെടിവച്ചു കൊല്ലാനും കുരങ്ങുകളെ പിടികൂടി വന്ധ്യംകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിയമം ഉണ്ടാക്കിയിരുന്നു. എന്നാല്‍ നിയമത്തിന്റെ സങ്കീര്‍ണത കൃഷിക്കാര്‍ക്ക് യാതൊരു പ്രയോജനവും നൽകിയില്ല. കാട്ടാന, കാട്ടുപന്നി, ചെന്നായ, പുലി, കാട്ടുപോത്ത്, മാന്‍, കുരങ്ങ്, കരടി തുടങ്ങിയ വന്യമൃഗങ്ങള്‍ കാടുകളില്‍ നിന്ന് കൂട്ടത്തോടെ മലയോര മേഖലയിൽ വന്ന് കൃഷി നശിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആവശ്യമായ പാലും പാല്‍ ഉല്പന്നങ്ങളും സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കണം - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പരിസ്ഥിതി സംരക്ഷണവും മൃഗസംരക്ഷണവുമെല്ലാം കണക്കിലെടുക്കുമ്പോൾ, നിയമത്തിന് മുന്നിൽ വന്യമൃഗങ്ങൾക്കാണ് പരിഗണന. കർഷകർ അവിടെ നിസ്സംഗരായി നിൽക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല.

English Summary: Pathanamthitta District Collector Urges Implementation Of Crop Protection From Wildlife Animals Immediately
Published on: 01 March 2022, 03:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now