1. News

കാര്‍ഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനായി പുതിയ നിര്‍ദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ റിപ്പോര്‍ട്ട്

കാര്‍ഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനായി ഒട്ടേറെ പുതിയ നിര്‍ദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.മാറുന്ന പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ വിളകള്‍ കൃഷി ചെയ്യണമെന്ന് ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു

Asha Sadasiv
agriculture

കാര്‍ഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനായി ഒട്ടേറെ പുതിയ നിര്‍ദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.മാറുന്ന പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ വിളകള്‍ കൃഷി ചെയ്യണമെന്ന് ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. ഏറ്റവും പ്രധാന നിർദേശം കേരളത്തെ 23 കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകളാക്കണം എന്നതാണ്. ഓരോ യൂണിറ്റുകളിലെയും സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും അനുസൃതമായി വിളകള്‍ തിരഞ്ഞെടുക്കുന്നതിലൂടെ പ്രളയവും പ്രതികൂലകാലാവസ്ഥയും മൂലമുണ്ടാകുന്ന കാര്‍ഷികനഷ്ടം കുറയ്ക്കാന്‍ സാധിക്കുന്നു. പ്രളയ സാഹചര്യത്തില്‍ ജൈവവ്യവസ്ഥ പുനഃസ്ഥാപിക്കാനും കൃഷി കാലാവസ്ഥ അനുകൂലമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകളായി തിരിച്ചിരിക്കുന്ന മേഖലകള്‍

-തെക്കന്‍ തീരസമതലം-എറണാകുളം വരെയുള്ള തെക്കന്‍ തീരപ്രദേശത്തെ 40 പഞ്ചായത്തുകളും രണ്ടുമുനിസിപ്പാലിറ്റിയും. തിരുവനന്തപുരം, എറണാകുളം കോര്‍പ്പറേഷനും, വടക്കന്‍ തീരസമതലം-എറണാകുളത്തിന് വടക്കുള്ള 55 പഞ്ചായത്തുകളുമാണ്. ഒമ്ബത് മുനിസിപ്പാലിറ്റികള്‍ ഒരു കോര്‍പ്പറേഷന്‍, ഓണാട്ടുകര മണല്‍ സമതലം-കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പെടുന്ന 39 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും, കുട്ടനാട്- ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വരുന്ന 61 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളും,പൊക്കാളി-എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ വരുന്ന 38 പഞ്ചായത്തുകളും. മൂന്ന് മുനിസിപ്പാലിറ്റികളും ഒരു നഗരസഭയും,കോള്‍നിലം-തൃശ്ശൂരിന്റെ തീരമേഖലയും മലപ്പുറം ജില്ലയുടെ തെക്കന്മേഖലവരെയും നീളുന്ന 37 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഒരു നഗരസഭയും. കൈപ്പാട്-കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വരുന്ന 14 പഞ്ചായത്തുകളും ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനും,തെക്കന്‍ ലാറ്ററേറ്റ് മേഖല-തിരുവനന്തപുരം ജില്ലയിലേതടക്കം തെക്കന്മേഖലയിലെ 24 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നു.

ഒരു നഗരസഭയും, തെക്കന്‍ മധ്യ ലാറ്ററേറ്റ് മേഖല- തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലവരെ നീളുന്ന 149 പഞ്ചായത്തുകളും ഒമ്ബത് മുനിസിപ്പാലിറ്റികളും, വടക്കന്‍ മധ്യ ലാറ്ററേറ്റ് മേഖല- തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ വരുന്ന 57 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും, വടക്കന്‍ ലാറ്ററേറ്റ് മേഖല-മലപ്പുറം മുതല്‍ കാസര്‍കോട് വരെ നീളുന്ന 155 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളും,തെക്കന്‍ സമതലം- തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ ജില്ലവരെ നീളുന്ന 88 പഞ്ചായത്തുകളും അഞ്ച് മുനിസിപ്പാലിറ്റികളും, വടക്കന്‍ സമതലം- പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 25 പഞ്ചായത്തുകള്‍,തെക്കന്‍ മലനിര- തിരുവനന്തപുരം മുതല്‍ പാലക്കാട് ജില്ലവരെയുള്ള പശ്ചിമഘട്ട മേഖലയിലെ 40 പഞ്ചായത്തുകള്‍,

വടക്കന്‍ മലനിര- തൃശ്ശൂര്‍ മുതല്‍ കണ്ണൂര്‍ ജില്ലവരെയുള്ള 59 പഞ്ചായത്തുകള്‍, കുമിളി മലയോര- ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുമ്ബന്‍ചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും, മറയൂര്‍ മലനിര- ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍, അട്ടപ്പാടി മലനിര- ഷോളയാര്‍, അഗളി പഞ്ചായത്തുകള്‍, അട്ടപ്പാടി ഡ്രൈഹില്‍സ്-പുതൂര്‍, അഗളി, ഷോളയാര്‍ പഞ്ചായത്തിന്റെ ഭാഗങ്ങള്‍, വയനാട് മധ്യപീഠഭൂമി-വയനാട്ടിലെ 10 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും, വയനാട് കിഴക്കന്‍ പീഠഭൂമി- വയനാട്ടിലെ അഞ്ച് പഞ്ചായത്തുകള്‍, പാലക്കാട് മധ്യസമതലം-പാലക്കാട് ജില്ലയിലെ 31 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും, പാലക്കാട് കിഴക്കന്‍സമതലം- പാലക്കാട് ജില്ലയിലെ 11 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും.

നെല്ല്, തെങ്ങ് (ഇടവിളസഹിതം), പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാണ് സംസ്ഥാനത്ത് പൊതുവായി ശുപാര്‍ശ ചെയ്യുന്ന വിളകള്‍. പൂവരശ്, പ്ലാവ്, മുള, മഹാഗണി, തേക്ക് തുടങ്ങിയ മരങ്ങളും വച്ചുപിടിക്കാം. മലനിരകള്‍ ഒഴികെയുള്ളിടത്ത് മത്സ്യക്കൃഷി, താറാവുകൃഷി എന്നിവ പ്രോത്സാഹിപ്പിക്കാം. തീരസമതലമേഖലയില്‍ കവുങ്ങ്, കൊക്കോ, ഏലം, കരിമ്ബുകൃഷികള്‍ ഒഴിവാക്കുക,ഓണാട്ടുകര, കുട്ടനാട്, വയനാട് മധ്യപീഠ ഭൂമി, മറയൂര്‍ മലനിര, കുമളി മലനിര, തെക്കു-വടക്കന്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ റബ്ബര്‍കൃഷി പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു.

English Summary: Agriculture university submitted report containingmeasures to enhance to agriculture production

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds