പരമ്പരാഗത കാര്‍ഷിക വിളകള്‍ക്ക് പുറമേ കേരളത്തില്‍ സാധാരണമല്ലാത്ത നൂതന വിളകളായ കാരറ്റ്, ബീറ്റ്‌റൂട്ട്, അമരപ്പയര്‍, റാഡിഷ്, ബീന്‍സ് തുടങ്ങിയവ വ്യവസായിക അടിസ്ഥാനത്തില്‍ സംഘകൃഷി ഗ്രൂപ്പുകള്‍ മുഖേന കൃഷി ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാകുടുംബശ്രീ മിഷന്‍ തുടക്കം കുറിച്ചു. കാര്‍ഷിക സംസ്‌കാരത്തിന്റെ മുഖമുദ്രയായ കൃഷിയിലൂടെ ഓരോ കുടുംബത്തിന്റേയും ജീവനോപാധി വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായ വരുമാനം ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീ ജില്ലാമിഷന്‍ സംഘകൃഷി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 3746 സംഘ കൃഷി ഗ്രൂപ്പുകളിലായി 12,748 അംഗങ്ങള്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട്.
ഓമല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജീവന്‍ സംഘകൃഷി ഗ്രൂപ്പിന്റെ കൃഷിയിടത്തില്‍ കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബീന്‍സ് എന്നിവയുടെ വിത്തുകള്‍ പാകി വീണാ ജോര്‍ജ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഏറ്റവും നല്ല രീതിയില്‍ കൃഷി ചെയ്തു വരുന്നതും 2018-19 വര്‍ഷങ്ങളില്‍ പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും മുഖേന കൃഷി നഷ്ടപ്പെട്ടുപോയ ജെഎല്‍ജി ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന നല്‍കിയ 20,000 രൂപയുടെ ധനസഹായം ലഭിച്ച ഗ്രൂപ്പുകളിലൂടെയാണ് നൂതന വിളകളുടെ കൃഷി നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രളയ ധനസഹായമായി 1,58,80,000 രൂപയാണ് സര്‍ക്കാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന ജില്ലയിലെ വിവിധ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. നൂതന കൃഷി ചെയ്യുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങളും കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് നല്‍കി.
English Summary: Pathanamthitta Kudumbasree Jilla Mission with innovative crops in the agriculture field
Published on: 24 July 2020, 11:30 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now