Updated on: 15 April, 2024 11:55 PM IST
പി.എഫ് , ഇ.എസ്.ഐ അദാലത്ത് 29ന്

ഇടുക്കി: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇ എസ്. ഐ. കോർപ്പറേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് 'പി എഫ് നിങ്ങളുടെ അരികെ',  ഈ മാസം 29ന് നടക്കും.

പീരുമേട് ലേബർ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതി വിശദമായി എഴുതി, മൂന്നാർ പി. എഫ്. ഓഫീസിൽ നേരിട്ടോ, തപാലിലോ, അസിസ്റ്റൻറ് പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലും, ഇ.എസ്.ഐ പരാതികൾ ബ്രാഞ്ച് ഓഫിസർ, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ എന്ന വിലാസത്തിലോ,  ഇ.എസ്. ഐ കോർപ്പറേഷൻ, ഫാത്തിമമാതാ നഗർ, അടിമാലി എന്ന വിലാസത്തിലോ ഈ മാസം 22നകം ലഭ്യമാക്കണം.

പി.എഫ്. പരാതികൾ do.munnar@epfindia.gov.in എന്ന ഇ-മെയിലും ഇ.എസ്. ഐ പരാതികൾ  dcbo-munnar.ke@esic.nic.in  എന്ന  ഇ-മെയിലിലും അയയ്ക്കാം.  പി. എഫ്. നമ്പർ, യു.എ.എൻ, പി.പി. ഓ. നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ , ഇ.എസ്.ഐ  നമ്പർ എന്നിവ ബാധകമായത് ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847731711 (പി എഫ് ), 8921247470 & 9497401056 (ഇ എസ് ഇ ഐ )

A Grievance Redressal Awareness Adalat jointly organized by Employees Provident Fund Organization and ESI Corporation for workers, employers and pensioners will be held on 29th of this month at PF Aarti.

Registration will start at nine in the morning for the program held at the conference hall of Peerumedu Labor Office. Those who wish to participate should write the complaint in detail at Munnar PF office in person or by post to Assistant PF Commissioner, PF District Office, Munnar, to ESI Grievances Branch Officer, ESI Corporation, Thodupuzha, to ESI Corporation, Fatimamata Nagar, Adimali. Must be made available by 22nd of the month.

PF complaints can be sent to do.munnar@epfindia.gov.in and ESI complaints can be sent to dcbo-munnar.ke@esic.nic.in. PF Number, UAN, PPO Number, Establishment Number, Mobile Number and ESI Number as applicable should be added. Complaints can be made directly on the day of the event. For more information Tel: 9847731711 (PF), 8921247470 & 9497401056 (ESEI)

English Summary: PF, ESI Adalat on 29
Published on: 15 April 2024, 11:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now