Updated on: 4 December, 2020 11:19 PM IST

Covid പ്രതിരോധത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾ. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ കണ്ടെത്താന്‍ വളരെയെളുപ്പം സാധിക്കുന്ന ഒരു അല്‍ഗോരിതം വികസിപ്പിക്കുന്ന തിരക്കിലാണ് മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (Massachusetts Institute of Technology - MIT) ശാസ്ത്രജ്ഞര്‍.

ഒരു ചുമ കേട്ടാല്‍ അത് ആരോഗ്യമുള്ള വ്യക്തിയുടെ ചുമയാണോ അതോ കോവിഡ് രോഗിയുടേതാണോ എന്ന് ഈ അല്‍ഗോരിതം തിരിച്ചറിയും. ഇതിനായി 70,000ലധികം പേരുടെ രണ്ട് ലക്ഷം ചുമ സാംപിളുകള്‍ ഗവേഷകര്‍ ഈ അല്‍ഗോരിതത്തിലേക്ക് കയറ്റിക്കഴിഞ്ഞു.

പരീക്ഷണത്തില്‍ 98.5 ശതമാനം കൃത്യതയോടെ രോഗം പ്രവചിക്കാന്‍ അല്‍ഗോരിതത്തിന് സാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വികസനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ഈ അല്‍ഗോരിതം പൂര്‍ത്തിയായാല്‍ US Food & Drug administration ന്റെ അനുമതിയോടെ സൗജന്യ ഫോണ്‍ ആപ്പായി ഇറക്കാനാണ് ഗവേഷകരുടെ പദ്ധതി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇതിലേക്കു ചുമച്ചാല്‍ പരിശോധനയ്ക്ക് പോകണമോ എന്നും മറ്റുള്ളവരില്‍നിന്ന് അകന്നു കഴിയണോ എന്നും ആപ്പ് പറഞ്ഞു തരും.

ഇത് രോഗപരിശോധനയ്ക്ക് പകരമാകില്ലെങ്കിലും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്നറിയിപ്പ് സംവിധാനമായി ഉപയോഗിക്കാനാകുമെന്ന് MIT യിലെ ഗവേഷകര്‍ പറയുന്നു. കോവിഡ് മെഡിക്കൽ കിറ്റ് വീട്ടിൽ ആവശ്യമാണ്

#krishijagran #kerala #app #tofind #covid-19 

 

English Summary: Phone app to predict Covid-19, by hearing the sound of coughing
Published on: 07 November 2020, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now