Meera Sandeep
രാജ്യത്തെ നഗര വാസികൾക്ക് മിതമായ നിരക്കിൽ വീടുകൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ 2015 ൽ പ്രധാന മന്ത്രി യോജന (PMAY) പദ്ധതി ആരംഭിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഈ പദ്ധതി പ്രയോജനപ്പെടുത്തി. ഈ പദ്ധതി പ്രകാരം ജനങ്ങൾക്ക് വീട് വാങ്ങുന്നതിനായി രണ്ടര ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും
ഈ സ്കീമിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ
പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുള്ള സമയപരിധി സർക്കാർ നീട്ടി
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകൾ വാങ്ങുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കേണ്ട സമയപരിധി സർക്കാർ നീട്ടി. Credit Linked Subsidy scheme, 2021 മാർച്ച് 31 വരെ നീട്ടി. ഇനി സ്വന്തം വീട് എന്ന സ്വപ്നവും PMAY 2020 പ്രകാരം ഉടൻ പൂർത്തീക്കരിക്കാനാകും. 314 ദിവസത്തെ പ്ലാൻ ഇപ്പോൾ വെറും 114 ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്. അതായത് ജനങ്ങൾക്ക് എത്രയും വേഗം വീടുകൾ ലാഭ്യമാക്കാൻ സാധിക്കുന്ന പദ്ധതിയാക്കി മാറ്റിയിരിക്കുന്നു. പി.എം യോജന പദ്ധതി പ്രയോജനപ്പെടുത്താനായി, നിങ്ങൾക്കും വീട്ടിലിരുന്ന് കൊണ്ടുതന്നെ ഓൺലൈനിൽ അപേക്ഷകൾ അയക്കാവുന്നതാണ്.
PMAY യിലേക്ക് അപേക്ഷകൾ അയക്കുന്നതിന് ആവശ്യമായ ഡോക്യൂമെൻറുകൾ
1. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് അപേക്ഷിക്കുന്നതിനായി, ഒരു തിരിച്ചറിയൽ കാർഡായി, പാൻ കാർഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്
2. അഡ്രസ്സ് തെളിവിനായി, വോട്ടർ ഐഡി, ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ സർക്കാർ നൽകിയ ഏതെങ്കിലും ഫോട്ടോ ഐക്കാർഡ് ആവശ്യമാണ്.
3. വരുമാന തെളിവിനായി അവസാന 6 മാസത്തെ bank statement, income tax return (TTR), അവസാന 2 മാസത്തെ salary slip എന്നിവ ആവശ്യമാണ് (ഏതാണോ നിങ്ങൾക്ക് ബാധകമായത് അത്).
പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് അപേക്ഷകൾ അയക്കേണ്ട വിധം
1. പി.എം ഹൗസിങ് സ്കീ വെബ്സൈറ്റായ http://pmaymis.gov.in. വിസിറ്റ് ചെയ്യുക
2. `Home' നു കീഴിൽ 'Citizen Assessment section' ലെ രണ്ടു ഡ്രോപ്പ് ഡൗൺ ഓപ്ഷന് താഴെയുള്ള `Benefit' തിരഞ്ഞെടുക്കുക
3. ഉടനെ പുതിയ പേജ് വരുന്നതാണ്. ഇവിടെ നിങ്ങളുടെ പേരും ആധാർ നമ്പറും അടിക്കേണ്ടതാണ്.
4. ശേഷം, `term' ൽ ക്ലിക്ക് ചെയ്ത ശേഷം `check' ൽ ക്ലിക്ക് ചെയ്യുക. ഇത് ചെയ്തശേഷം വീണ്ടും ഒരു പുതിയ പേജ് വരുന്നതാണ്. അതുതന്നെയാണ് application form.
5. പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, income statement, bank account details തുടങ്ങിയ എല്ലാ ഡീറ്റൈൽസും കൊടുത്തുകൊണ്ട് application form പൂരിപ്പിക്കുക.
6. Application form പൂരിപ്പിച്ച ശേഷം Disclaimer check box button ൽ ക്ലിക്ക് ചെയ്‌ത് captcha കൊടുത്ത് save ചെയ്യക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ അപേക്ഷ പൂർത്തിയാകുന്നതാണ്. Application form ൻറെ print out എടുത്ത ശേഷം താഴെ കൊടുത്തിരിക്കുന്ന ഫേസ്ബുക്ക്/ട്വിറ്റെർ പേജുകൾ follow ചെയ്യുക
കർഷകർക്ക് ഏപ്രിലിൽ പ്രധാനമന്ത്രി