ആയുഷ്മാൻ ഭാരത് യോജന (ABY)അഥവാ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന(PM-JAY എന്ന പദ്ധതിയുടെ കീഴിൽ ഇന്ത്യയിലെ 10 കോടി ജനങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു.
കേന്ദ്ര സർക്കാരിൽ നിന്നുള്ള ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി മോദി കെയർ എന്നും അറിയപ്പെടുന്നു. 2018 സെപ്തംബർ 23നായിരുന്നു മോദി സർക്കാർ ഇതിന് തുടക്കമിട്ടത്. രാജ്യത്തെ 10 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസും സൗജന്യ ചികിത്സയും നൽകുന്ന പിഎംജെ- എവൈ പദ്ധതിയിലൂടെ നൽകി വരുന്ന 5 ലക്ഷം രൂപയിൽ എല്ലാ പരിശോധനകളും, മരുന്നുകളും, ആശുപത്രിയിൽ കിടക്കുന്നതിന് മുൻപുള്ള ചെലവുകളും ഉൾപ്പെടും. ഇതിൽ ഭാഗമായ ജനങ്ങൾക്ക്, അവർ ഏത് സംസ്ഥാനത്ത് പോയാലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സർക്കാർ ആശുപത്രികളിലെയും സൊസൈറ്റികളിലെയും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെയും സേവനങ്ങൾക്കും ഇത് ബാധകമാണ്.
ആയുഷ്മാൻ ഭാരത് യോജന എങ്ങനെയാണ് നടപ്പിലാക്കുന്നത്?
ദേശീയ തലത്തിൽ ആയുഷ്മാൻ ഭാരത് യോജന (ABY),ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍. എച്ച്. എം) ആണ് സ്പോൺസർ ചെയ്യുന്നത്. സംസ്ഥാന തലത്തിൽ, സർക്കാരിന്റെ ആരോഗ്യ സംരക്ഷണ ഏജൻസിക്കാണ് ഇതിന്റെ ഉത്തരവാദിത്തം.
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജനയുടെ പ്രയോജനങ്ങൾ?
- 10 കോടിയിലധികം കുടുംബങ്ങളാണ് പിഎംജെ- എവൈ പദ്ധതിയുടെ സേവനത്തിന്റെ ഉപയോക്താക്കൾ.
- പാവപ്പെട്ട കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസായി ലഭിക്കുന്നത്.
- ഈ പദ്ധതി പ്രകാരം 1,350 രോഗങ്ങളുടെ ചികിത്സ സൗജന്യമായി ലഭ്യമാക്കും.
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജനയ്ക്ക് അപേക്ഷിക്കേണ്ട വിധം?
ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാനായി ആദ്യം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇതിനായി ആദ്യം പബ്ലിക് സർവീസ് സെന്റർ (സിഎസ്‌സി) സന്ദർശിച്ച്, നിങ്ങളുടെ എല്ലാ ഒറിജിനൽ രേഖകളുടെയും ഒരു പകർപ്പ് സമർപ്പിക്കണം.
സിഎസ്‌സി ഏജന്റ് ഈ രേഖകൾ പരിശോധിച്ച ശേഷം, നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്നു.
പത്തോ പതിനഞ്ചോ ദിവസങ്ങൾക്ക് ശേഷം, ജൻ സേവാ കേന്ദ്രത്തിലൂടെ നിങ്ങൾക്ക് ആയുഷ്മാൻ ഭാരത് ഗോൾഡ് കാർഡ് നൽകും. ഇങ്ങനെ പിഎംജെ- എവൈ പദ്ധതിയിൽ നിങ്ങളുടെ അംഗത്വം രജിസ്റ്റർ ചെയ്യപ്പെടുന്നു.
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജന 2021 ഗുണഭോക്തൃ ലിസ്റ്റ്
- 2021ൽ പദ്ധതിയിൽ ഭാഗമായവരുടെ ലിസ്റ്റ് പിഎംജെ- എവൈയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmjay.gov.in/. എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകും.
- ഇത് പരിശോധിക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിച്ച് ഹോം പേജിലെ, "അയാം എലിജിബിൾ" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഈ പേജിൽ ലോഗിൻ ഫോം തുറക്കുക. ശേഷം ഈ ഫോമിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകണം.
- Create OTP ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇതിനുശേഷം, നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ OTP നമ്പർ വരും.
- ഗുണഭോക്താവിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ചില ഓപ്ഷനുകൾ സൈറ്റിൽ ലഭ്യമായിരിക്കും.
- ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര് തിരയുക.
- തുടർന്ന് ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുക.
- ആയുഷ്മാൻ ഭാരത് യോജന 2021ലെ ലിസ്റ്റ് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിൽ നിങ്ങളുടെ പേര് പരിശോധിക്കുക.