Updated on: 29 September, 2022 5:25 PM IST
PM-GKY; കേന്ദ്രത്തിന്റെ 5 കിലോ സൗജന്യ റേഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വിലക്കയറ്റത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ ആശ്വാസമേകുന്ന വാർത്തയാണ് കേന്ദ്ര സർക്കാരിൽ നിന്നും വരുന്നത്. നിർധനരായ ജനങ്ങൾക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം മാസം തോറും നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യൺ അന്നയോജന പദ്ധതി- Pradhan Mantri Garib Kalyan Anna Yojana Scheme (പിഎം- ജികെവൈ- PM-GKY) കേന്ദ്ര സർക്കാർ മൂന്നു മാസത്തേക്ക് കൂടി നീട്ടി.

ഇതുപ്രകാരം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സാധാരണക്കാർക്ക് അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി നീട്ടുന്നതിനുള്ള തീരുമാനമെടുത്തത്.

ഈ മാസം 30ന് പദ്ധതി അവസാനിക്കാനിരിക്കെയാണ് വിവിധ സംസ്ഥാനങ്ങൾ പിഎം- ജികെവൈ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. കഴിഞ്ഞ മാർച്ച് 26നും പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി വച്ചിരുന്നു.

മൂന്ന് മാസത്തേക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് അറിയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. എന്നാൽ ഇതുവഴി ഖജനാവിന് 45,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായേക്കാമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന- Pradhan Mantri Garib Kalyan Anna Yojana Scheme

കോവിഡ് വ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് പിഎം- ജികെവൈ (PM-GKY). ഇന്ത്യയിൽ ഏകദേശം 19.4 കോടി കുടുംബങ്ങളാണ് ഗരീബ് കല്യാൺ യോജനയുടെ ഗുണഭോക്താക്കളായുള്ളത്. ഈ പദ്ധതിയിലൂടെ അഞ്ച് കിലോ ഗോതമ്പ് അല്ലെങ്കിൽ അഞ്ച് കിലോ അരി വീതം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു.

2020 മാർച്ച് 26ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ കോവിഡ് -19 ദുരിതാശ്വാസ പാക്കേജിൽ നിന്നാണ് PM-GKAYയ്ക്കുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നത്. തുടക്കത്തിൽ, 2020 ഏപ്രിൽ-ജൂൺ വരെയുള്ള മൂന്ന് മാസത്തേക്ക് മാത്രമായിരുന്നു പദ്ധതി. 2020 ജൂലൈ മാസത്തിൽ 2020 നവംബർ വരെ അഞ്ച് മാസത്തേക്ക് പദ്ധതി നീട്ടിയിരുന്നു.

2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കോവിഡ്-19ന്റെ വിനാശകരമായ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ, സർക്കാർ പദ്ധതി പുനരാരംഭിച്ചു. പിന്നീട് 2021ൽ ജൂലൈ മുതൽ നവംബർ വരെ അഞ്ച് മാസത്തേക്ക് കൂടി ഇത് നീട്ടി.

ബന്ധപ്പെട്ട വാർത്തകൾ: കർഷകരെ ശാക്തീകരിക്കുന്നതിൽ ഡ്രോണുകൾ നിർണായകം: ഭാരത് ഡ്രോണ്‍ മഹോത്സവിൽ പ്രധാനമന്ത്രി

തുടർന്ന് വീണ്ടും 2022 മാർച്ചിലേക്കും പദ്ധതി നീട്ടി വച്ചു. ഉത്തർപ്രദേശിലെയും പഞ്ചാബിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന വിലയിരുത്തലിലാണ് പദ്ധതി നീട്ടി വച്ചത്.

English Summary: PM-GKY; Central govt. extended 5 kg free ration up to 3 months
Published on: 29 September 2022, 05:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now