പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ കീഴിൽ ലിസ്റ്റുചെയ്തിട്ടുള്ള കർഷകർക്ക് ഇതാ ഒരു സന്തോഷവാർത്ത. എന്താണ് എന്ന് അല്ലെ? നിർബന്ധിത ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി 2022 രണ്ട് മാസത്തേക്ക് കേന്ദ്ര സർക്കാർ നീട്ടി അതായത് ജൂലൈ 31 വരെ കർഷകർക്ക് eKYC പൂർത്തിയാക്കാം. നേരത്തെ സമയപരിധി 2022 മെയ് 31 ആയി നിശ്ചയിച്ചിരുന്നു.
പിഎം കിസാൻ പോർട്ടലിലെ അറിയിപ്പ് അനുസരിച്ച്, "എല്ലാ പിഎം കിസാൻ ഗുണഭോക്താക്കൾക്കുമുള്ള ഇകെവൈസിയുടെ സമയപരിധി 2022 ജൂലൈ 31 വരെ നീട്ടിയിരിക്കുന്നു." എന്നാണ് പറയുന്നത്.
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സർക്കാർ സമയപരിധി നീട്ടിയത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം കിസാൻ) 11-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ അക്കൗണ്ടുകളിലേക്ക്
മെയ് 31 നാണ് വിതരണം ചെയ്തത്. അതിന് ശേഷമാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
eKYC എങ്ങനെ പൂർത്തിയാക്കാം
ഘട്ടം 1: പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - https://pmkisan.gov.in/
ഘട്ടം 2: ഹോംപേജിന്റെ വലതുവശത്ത്, eKYC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ ആധാർ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകി സെർച്ചിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
ഘട്ടം 5: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച OTP നൽകുക.
eKYC വിജയകരമാകാൻ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും പൊരുത്തപ്പെടേണ്ടതുണ്ട്.
നിങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, പ്രാദേശിക ആധാർ സേവാ കേന്ദ്രം സന്ദർശിക്കണം.
ഏറ്റവും അടുത്തുള്ള കോമൺ സർവീസ് സെന്റർ (സിഎസ്‌സി) സന്ദർശിച്ച് കർഷകർക്ക് ഇ-കെവൈസി ഓഫ്‌ലൈനായി പൂർത്തിയാക്കാൻ കഴിയുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. KYC വെരിഫിക്കേഷൻ പൂർത്തിയാക്കാൻ അവർ അവരുടെ ആധാർ കാർഡ് കൈവശം വയ്ക്കണം.
പിഎം കിസാൻ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 11-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി 31 മെയ് ലാണ്
പുറത്തിറക്കിയത്. ഷിംലയിൽ വെച്ച് നടന്ന 'ഗരീബ് കല്യാൺ സമ്മേളനം' എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21,000 കോടി രൂപ പ്രകാശനം ചെയ്തത്.
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന എന്നത് ചില മാനദണ്ഡങ്ങൾക്ക് വിധേയമായി ഭൂവുടമകളായ കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി അവതരിപ്പിച്ച കേന്ദ്ര പദ്ധതിയാണ്. ഈ സർക്കാർ പദ്ധതി പ്രകാരം എല്ലാ കർഷകർക്കും പ്രതിവർഷം 6,000 രൂപ ധനസഹായം നൽകുന്നു. ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : PM Kisan: കേരളത്തിൽ നിന്നും അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി
പിഎം കിസാൻ യോഗ്യത
എല്ലാ കർഷകർക്കും പിഎം കിസാൻ പദ്ധതിയിലൂടെ സർക്കാരിൽ നിന്ന് ഗ്രാന്റുകൾ ലഭിക്കുന്നില്ല. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ യോഗ്യതാ മാനദണ്ഡത്തിലുൾപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ചെറുകിട നാമമാത്ര കർഷകർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കൂടാതെ, കൃഷിയോഗ്യമായ ഭൂമിയുള്ള എല്ലാ ഭൂവുടമകളായ കർഷക കുടുംബങ്ങൾക്കും പിഎം കിസാൻ പദ്ധതി പ്രകാരം ഗ്രാന്റുകൾ ലഭിക്കാൻ അർഹതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ : PM KISAN Latest: കൃഷി സ്ഥലം AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം