Updated on: 17 August, 2022 11:52 AM IST

1. പിഎം കിസാൻ ഗുണഭോക്താക്കൾക്ക് ആശ്വാസം. ഇകെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി. മുമ്പ് ലഭിച്ച നിർദേശ പ്രകാരം ജൂലൈ 31 ആയിരുന്നു അവസാന തീയതി. പിഎം കിസാൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇകെവൈസി നിർബന്ധമാണ് . പിഎം കിസാൻ പോർട്ടലിൽ OTP ഉപയോഗിച്ചും ഇകെവൈസി പൂർത്തിയാക്കാൻ സാധിക്കും. ഇകെവൈസി പൂർത്തിയാക്കാൻ പൊതുസേവന കേന്ദ്രങ്ങളെ സമീപിക്കാം.

2. ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് സംസ്ഥാനതല കർഷക ദിനാഘോഷവും അവാർഡ് വിതരണവും നാളെ നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് പരിപാടി ആരംഭിക്കുക. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനാകുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

3. പൊതുജനങ്ങൾക്ക്‌ ലഭിക്കുന്ന ജിഎസ്‌ടി ബില്ലുകളിൽ നിന്ന്‌ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്ന 'ലക്കി ബിൽ പദ്ധതി'യ്ക്ക് ഇന്ന് തുടക്കം. ഒന്നാംസമ്മാനമായി ഒരാൾക്ക് 10 ലക്ഷം രൂപയും, രണ്ടാംസമ്മാനം അഞ്ചുപേർക്ക്‌ രണ്ടുലക്ഷം രൂപവീതവും, മൂന്നാംസമ്മാനം അഞ്ചുപേർക്ക്‌ ഒരുലക്ഷം രൂപ വീതവും ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ, www.keralataxes.gov.in എന്ന വെബ്‌സൈറ്റിൽനിന്നോ ലക്കി ബിൽ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യാം. പേര്‌, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്ത ശേഷം സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ ‌അപ് ലോഡ് ചെയ്യാം.

4. കേരളത്തിലെ സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീ വഹിച്ച പങ്ക് ചെറുതല്ലെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ. സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും സാധാരണ കുടുംബങ്ങൾക്ക് താങ്ങാകാനും കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയിലെ കുടുംബശ്രീയുടെ ഹോംഷോപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഉത്പാദിപ്പിക്കുകയും വീടുകളിൽ വിൽപന നടത്തുകയും ചെയ്യുന്ന പദ്ധതിയാണ് ഹോംഷോപ്പ്.

ബന്ധപ്പെട്ട വാർത്തകൾ: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം, പുരപ്പുറ സോളാര്‍ പദ്ധതി, കൃഷിദര്‍ശന്‍ ചിങ്ങം ഒന്നിന്

5. കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചുമാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം സർക്കാർ നടത്തുന്നുണ്ടെന്നും, 20 ലക്ഷം ജനങ്ങൾക്ക് തൊഴില്‍ നൽകി ലോകത്തിനു മുമ്പില്‍ കേരളം മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കക്കാട് കടവ് തൂക്കുപാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

6. വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. വനംവകുപ്പിന്റെ ഷെഡും തോട്ടങ്ങളിലെ കൃഷിയും ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് വാഴകൃഷിയും മറ്റ് കൃഷികളും ആനകൾ നശിപ്പിച്ചിരുന്നു. പകൽ സമയങ്ങളിലും കാട്ടാനശല്യമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

7. കൊല്ലങ്കോട്ടെ പാടശേഖരങ്ങളിൽ നെല്ലോലകളെ ആക്രമിക്കുന്ന ചിലന്തി മണ്ഡരികളുടെ ആക്രമണം രൂക്ഷമെന്ന് സർവേ റിപ്പോർട്ട്. കൊല്ലങ്കോട് കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രമാണ് സർവേ നടത്തിയത്. മഴയില്ലാത്തതും വരണ്ടതുമായ കാലാവസ്ഥയിൽ കാണപ്പെടുന്ന മണ്ഡരികൾ മഴക്കാലത്തും കാണപ്പെടുന്നത് കർഷകർക്കിടയിൽ ആശങ്ക പരത്തുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മറ്റ് രോഗങ്ങളും പാടങ്ങളെ ബാധിച്ചിട്ടുണ്ട്.

8. കോട്ടയം മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഗ്രാമശ്രീ ഇനം കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. പിട കോഴിക്കുഞ്ഞുങ്ങൾക്ക് 22 രൂപയും പൂവന്‍ കുഞ്ഞുങ്ങൾക്ക് 10 രൂപയുമാണ് വില. കൂടുതല്‍ വിവരങ്ങൾക്ക് 8301897710 എന്ന നമ്പറിൽ ബന്ധപ്പെടാം.

9. ബസ്മതി പാടത്ത് ഉപയോഗിച്ചിരുന്ന പത്ത് കീടനാശിനികളുടെ ഉപയോഗം വിലക്കി പഞ്ചാബ് സർക്കാർ. രണ്ട് മാസത്തേക്കാണ് വിലക്ക്. കീടനാശിനിയുടെ ഉപയോഗം അരിയുടെ കയറ്റുമതിയെ ബാധിച്ചതാണ് താൽകാലിക വിലക്കിന് കാരണമാണ് കൃഷി മന്ത്രി കുൽദീപ് സിങ് ദലിവാൾ പറഞ്ഞു. കീടനാശിനിയുടെ ചെറിയ അംശം അരിയിൽ നിലനിൽക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.

10. ലോകത്തിലെ ഏറ്റവും ഉയരമുള്ള 'തട്ടുകൃഷിയിട'ത്തിൽ നിന്നുള്ള വിളവെടുപ്പിനൊരുങ്ങി ദുബായ്. ഗുണനിലവാരം കൂടിയ, കീടനാശിനി പ്രയോഗിക്കാത്ത പച്ചക്കറികളാണ് ഹൈഡ്രോപോണിക് തോട്ടമായ ബുസ്താനിക്കയിൽ വിളവെടുപ്പിന് ഒരുങ്ങുന്നത്. 3.3 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് കൃഷി. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കഴുകാതെ തന്നെ ഉപയോഗിക്കാൻ സാധിക്കുമെന്ന് കാർഷികവിദഗ്ധർ പറയുന്നു.

11. കേരളത്തിൽ വരും ദിവസങ്ങളിൽ വെയിലും തെളിഞ്ഞ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ഒറ്റപെട്ട മഴ ലഭിക്കാൻ സാധ്യത. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: PM Kisan: EKYC can be completed by August 31
Published on: 16 August 2022, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now