1. News

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം, പുരപ്പുറ സോളാര്‍ പദ്ധതി, കൃഷിദര്‍ശന്‍ ചിങ്ങം ഒന്നിന്… ഇന്നത്തെ വാർത്തകൾ

ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ദേശീയപാതക ഉയർത്തി.

Anju M U
സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം: ചെങ്കോട്ടയിൽ നരേന്ദ്ര മോദി പതാക ഉയർത്തി
സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം: ചെങ്കോട്ടയിൽ നരേന്ദ്ര മോദി പതാക ഉയർത്തി
  1. പുരപ്പുറ സോളാര്‍ പദ്ധതിക്കുള്ള അപേക്ഷ ഇനിമുതൽ ദേശീയ പോര്‍ട്ടലിലൂടെയും നല്‍കാം. കേരളത്തില്‍ കെ.എസ്.ഇ.ബി വഴി പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ എന്ന നിലവിലെ നിബന്ധനയ്ക്കാണ് മാറ്റം വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ മെസേജിങ്ങാപ്പായ 'സന്ദേശ്' വഴി, solar rooftop.gov.in എന്ന വെബ് സൈറ്റിൽ രജിസ്ട്രേഷൻ നടത്തി ഇനി പദ്ധതിയ്ക്കായി അപേക്ഷ സമർപ്പിക്കാനാകും. എന്നാൽ ദേശീയ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കെഎസ്ഇബി വഴിയുള്ള നിലവിലെ എംപാനല്‍ഡ് സോളാര്‍ ഇന്‍സ്റ്റലേഷനും തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അപേക്ഷകൻ പൂര്‍ണ തുക നല്‍കി ഇഷ്ടമുള്ള കമ്പനിയെ തെരഞ്ഞെടുത്ത് പദ്ധതിയുടെ ഭാഗമാകുമ്പോൾ, 30 ദിവസത്തിനുള്ളില്‍ കമ്പനി സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടില്‍ നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.

ബന്ധപ്പെട്ട വാർത്തകൾ: വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണം ഇവയാണ്; ശ്രദ്ധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം

  1. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷ നിറവിൽ രാജ്യം. രാവിലെ 7.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി.ഇത് ഐതിഹാസിക ദിനമാണെന്നും, പുതിയ നിശ്ചയദാർഢ്യത്തോടെ മുന്നേറാനുള്ള അവസരമാണെന്നും പ്രധാനമന്ത്രി സ്വാതന്ത്രദിന പ്രസംഗത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോൾ അടിമത്ത മനോഭാവത്തിൽ നിന്ന് ഇന്ത്യ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണം. അതിനാൽ അടുത്ത 25 വര്‍ഷം അതിപ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചു. സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലും വിപുലമായ ആഘോഷങ്ങൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാതക ഉയർത്തി. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാൻ സർക്കാർ മുൻതൂക്കം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
  1. കേരളത്തിലെ 2 ലക്ഷത്തോളം ക്ഷീരകർഷകർക്ക് ഉൽപ്പാദന ബോണസ് ഉടൻ നൽകുമെന്നും ഇതിനുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തിയതായും മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ആദ്യപടിയായി ക്ഷീരശ്രീ പോർട്ടലിൽ എല്ലാ കർഷകരെയും രജിസ്‌റ്റർ ചെയ്യാനുള്ള നടപടികൾ ക്ഷീരവികസനവകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 20 വരെ നടത്തുന്ന  രജിസ്ട്രേഷൻ ഡ്രൈവ് വിജയിപ്പിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. പോർട്ടൽവഴി രജിസ്‌റ്റർ ചെയ്യുന്ന കർഷകർക്ക് ഓണത്തിന് മുമ്പായി സർക്കാർ പ്രഖ്യാപിച്ച മിൽക് ഇൻസെന്റീവ് ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ, ആസൂത്രണ ബോർഡ്, തദ്ദേശഭരണവകുപ്പ് എന്നിവ കൂട്ടായി പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. രജിസ്ട്രേഷനായി കർഷകർ സമീപത്തെ അക്ഷയകേന്ദ്രങ്ങളോ, ക്ഷീര സഹകരണസംഘങ്ങളോ, ക്ഷീരവികസന ഓഫീസുകളോ സന്ദർശിക്കുക. സ്വന്തം മൊബൈൽ ഫോണിലൂടെയും ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ചും രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാറിന്റെയും റേഷൻകാർഡിന്റെയും നമ്പറുകൾ എന്നിവയാണ് രജിസ്ട്രേഷൻ നടത്താൻ ആവശ്യമുള്ളവ.
  2. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായുള്ള ‘കൃഷിദര്‍ശന്‍’ പരിപാടി ചിങ്ങം ഒന്നിന് തുടങ്ങും. പരിപാടിയുടെ ഔദ്യോഗിക പ്രഖാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച്, കൃഷി മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും, കർഷകരോട് സംവദിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി, പരിഹാരം കണ്ടെത്തുന്ന പദ്ധതിയാണ് ‘കൃഷിദർശൻ’. കേരളത്തിലെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് കൃഷിദർശൻ പരിപാടി നടത്തുന്നത്. ഈ സാമ്പത്തിക വർഷം 28 ബ്ലോക്കുകളിലായിരിക്കും പരിപാടി. കൃഷിദർശന്റെ ഭാഗമായി, ഏറ്റവും നല്ല കാർഷിക കർമസേന അംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ഏറ്റവും നല്ല കർഷക /കർഷകൻ/ കുട്ടിക്കർഷകൻ, ഏറ്റവും നല്ല ഹരിത സ്കൂൾ, മാധ്യമ റിപ്പോർട്ടിങ്, നവീന കൃഷിരീതി കർഷകൻ, കർഷക സൗഹൃദ ബാങ്ക് തുടങ്ങിയ വിഭാഗങ്ങളില്‍ പുരസ്കാരങ്ങളും നൽകും.
  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിർമിക്കുന്ന ഒരു ഉല്‍പ്പന്നമെങ്കിലും ലോക വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൃഷി വകുപ്പിന് കീഴിലെ കണ്ണൂർ മയ്യിലെ ഇരിക്കൂര്‍ ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതിയുടെ കാര്‍ഷിക നഴ്സറിയും ജൈവവള വിപണന കേന്ദ്രവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ മൂലധനം ലഭിക്കും. ഇതിലൂടെ മികച്ച രീതിയില്‍ വികസന പ്രവര്‍ത്തനം നടത്താനാകുമെന്നും മന്ത്രി വിശദമാക്കി. കാര്‍ഷിക സ്വയംപര്യാപ്തതയും മാലിന്യ മുക്ത കേരളവും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. കൃഷി ചെയ്യുമ്പോള്‍ ഭൂവിസ്തൃതിയുടെ കുറവ് പ്രശ്നമാകാറുണ്ടെങ്കിലും കൃഷിയിലും കാര്‍ഷികോല്‍പാദനത്തിലും കേരളത്തില്‍ വർധനവുണ്ടെന്നു മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
  2. 50ഓളം വ്യത്യസ്ത വിഭവങ്ങളൊരുക്കി ചക്ക മഹോത്സവം സംഘടിപ്പിച്ച് കണ്ണൂർ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. ചക്കയെ ജനകീയമാക്കുക, ചക്കയുടെ പോഷക ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുക, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാല ബൈപ്പാസ് പരിസരത്ത് മേള ആരംഭിച്ചത്. പായസം, അച്ചാര്‍, പുഴുക്ക്, പുട്ട്‌പൊടി, ജാം, പേട തുടങ്ങി ചക്ക കൊണ്ടുള്ള അമ്പതിലേറെ ഉല്‍പ്പന്നങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന് പുറമെ തെങ്ങില്‍തൈകളും ചിരട്ട കൊണ്ടുള്ള അലങ്കാര വസ്തുക്കളും ജൈവ വളങ്ങളും വില്‍പ്പനക്ക് ഒരുക്കിയിരുന്നു. 
  1. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ 19, 20 തീയതികളിൽ മൂല്യവർധിത പാലുൽപന്നങ്ങൾ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0 4 8 7 - 2 3 7 07 7 3 അല്ലെങ്കിൽ 9 2 4 9 8 50  8 8 5 എന്ന നമ്പരിൽ ബന്ധപ്പെടുക.
  2. 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി നടത്തുന്ന വിവര ശേഖരണത്തിന് എന്യൂമറേറ്റര്‍മാരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. ഹയര്‍ സെക്കന്ററി /അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള, സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്കുമാണ് അവസരം. ഒരു വാര്‍ഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 22 ന് മുമ്പായി അപേക്ഷ സമർപ്പിക്കാനാണ് നിർദേശം. കൂടുതൽ വിവരങ്ങൾക്ക് 9 9 4 7 65 7 4 8 5  അല്ലെങ്കിൽ 7 0 1 2 4 9 8 0 3 1 എന്ന നമ്പരിൽ ബന്ധപ്പെടുക.
  3. കാലാവസ്ഥ വ്യതിയാനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ വിഭവ ശേഷിയിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഗവേഷണ റിപ്പോർട്ടുകൾ. വേഗത കൂടിയ കാറ്റിന്റെ ലഭ്യത കുറയുന്നതും മേഘാവൃത അന്തരീക്ഷം വർധിക്കുന്നതും കാറ്റിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദനത്തെ ബാധിക്കുമെന്ന് പറയുന്നു. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള IITMൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തരേന്ത്യയിൽ കാറ്റിന്റെ വേഗത കുറയാനും ദക്ഷിണേന്ത്യയിൽ കൂടാനും സാധ്യതയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. ഒഡീഷയുടെ തെക്കൻ തീരത്തും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കാറ്റിൽ നിന്നുള്ള ഊർജ്ജ ഉൽപാദനത്തിന് മികച്ച സാധ്യതകളുണ്ടെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്.

 

  1. അബൂദബിയിൽ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കുന്നവർ ഭക്ഷ്യസുരക്ഷ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. മുൻകൂർ അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വീടുകളിൽ പാകം ചെയ്തതോ കൃഷി ചെയ്തതോ ആയ ഉൽപന്നങ്ങൾ ഓൺലൈൻവഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നവർക്കാണ് അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി വകുപ്പിന്‍റെ നിർദേശം. വീടുകളിൽ നിർമിക്കുന്ന ഭക്ഷ്യവസ്തുക്കളും വിളയിക്കുന്ന ഉൽപന്നങ്ങളും ഇ-കോമേഴ്സ് സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളിൽ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് പ്രൊഡക്ടിവ് ഫാമിലി പ്രോഗ്രാം. എന്നാൽ, ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് അധികൃതരുടെ പുതിയ നടപടി. അതിനാൽ, ഭക്ഷ്യവസ്തുക്കളുടെ കച്ചവടത്തിൽ ഏർപ്പെടുന്ന വ്യക്തികളും കുടുംബങ്ങളും അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി വകുപ്പിന് കീഴിലെ പ്രൊഡക്ടിവ് ഫാമിലി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യണം.
  1. കേരളത്തിൽ വരും ദിവസങ്ങളിൽ വെയിലും തെളിഞ്ഞ കാലാവസ്ഥയുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. എന്നാൽ, കണ്ണൂർ കാസറഗോഡ് ജില്ലകളിലും കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ഒറ്റപെട്ട മഴ ലഭിച്ചേക്കാം. കർണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ ഇവിടെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേ സമയം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
English Summary: India's independence celebration, purapura solar project, know more agri news

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds