Updated on: 22 July, 2022 5:05 PM IST
പിഎം കിസാൻ ഗുണഭോക്താക്കൾ വിവരങ്ങൾ നൽകണം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി (Pradhan Mantri Kisan Samman Nidhi Scheme)യുടെ ഗുണഭോക്താക്കളായ കർഷകർ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃഷി വകുപ്പിന്റെ AIMS പോർട്ടൽ വഴി നൽകണം. പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ സംയുക്ത ഡാറ്റ ബേസ്(ഫെഡറേറ്റഡ് ഫോർമർ ഡാറ്റ ബേസ്) രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്.

ജൂലൈ 31- അവസാന തീയതി (Deadline- July 31)

പദ്ധതിയുടെ ആനുകൂല്യം തുടർന്നു ലഭിക്കുന്നതിനായി ജൂലൈ 31നു മുൻപ് എയിംസ് പോർട്ടലിൽ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങൾ നൽകണം. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇ-കെ.വൈ.സിയും നിർബന്ധമാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആവാസ് അപകട ഇൻഷുറൻസ്: രജിസ്റ്റർ ചെയ്തത് 5 ലക്ഷത്തിലധികം പേർ

അതിനാൽ എല്ലാ പിഎം കിസാൻ (PM Kisan) ഗുണഭോക്താക്കളും ജൂലൈ 31നു മുൻപ് പോർട്ടൽ വഴി നേരിട്ടോ അക്ഷയ, സി.എസ്.സി. തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇ- കെവൈസി(e- KYC)യും ചെയ്യണമെന്നാണ് ബന്ധപ്പെട്ട അധികൃതർ നിർദേശം നൽകിയിട്ടുള്ളത്.

നേരത്തെ ഇതിന്റെ നടപടികൾക്കുള്ള സമയപരിധി മെയ് 31 ആയിരുന്നു. എന്നാൽ ഇതിനായി അധിക സമയം അനുവദിക്കുന്നതായി അറിയിച്ച് തീയതി നീട്ടി വച്ചിരുന്നു. പുതുക്കിയ തീയതി പ്രകാരം eKYC പൂർത്തിയാക്കേണ്ടത് ജൂലൈ 31 ആണ്.

പിഎം കിസാൻ പദ്ധതി: ചുരുക്കത്തിൽ (PM Kisan Scheme in brief)

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ, അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നു. ഇത് 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഏറ്റവും മുഖ്യമായ പ്രത്യേകത എന്തെന്നാൽ, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് കൈമാറുമെന്നതാണ്.

എംയിസ് പോർട്ടൽ: വിശദ വിവരങ്ങൾ (More to know about AIMS portal)

അതേ സമയം, കേരള സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ധനസഹായം കർഷകർക്ക് നൽകുന്നതിനായി കൊണ്ടുവന്ന എയിംസ് പോർട്ടലിലൂടെ (AIMS) ഇതുവരെ സഹായം ലഭിച്ചത് 3,69,641 പേർക്കെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 182 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്തത്.

സംസ്ഥാന വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിൽ വിള നശിച്ചതിനുള്ള നഷ്ടപരിഹാരം, നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി, പച്ചക്കറി അടിസ്ഥാന വില എന്നിവയ്ക്കുള്ള അപേക്ഷകളിലാണ് തുക വിതരണം ചെയ്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
2020ൽ നിലവിൽ വന്ന എംയിസ് പോർട്ടൽ വഴി വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും സാധിക്കും. മുൻപ് ഇതിനെല്ലാം കാലതാമസം നേരിട്ടിരുന്നെങ്കിലും പോർട്ടൽ നിലവിൽ വന്നതോടെ നടപടികൾ വേഗത്തിലും ഒപ്പം ലളിതവുമായി. കർഷകന് അനുവദിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രീകൃത ഡെബിറ്റ് സംവിധാനത്തിലൂടെ നൽകുന്നതിനും പോർട്ടൽ സഹായകരമാണ്.

English Summary: PM Kisan: Farmers Should Update Details In AIMS Portal Before This Date
Published on: 22 July 2022, 04:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now