Updated on: 16 October, 2022 5:49 PM IST

1. PM Kisan ഗുണഭോക്താക്കളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ദീപാവലിക്ക് മുമ്പ് രാജ്യത്തെ 12 കോടിയിലധികം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് പുതിയ വാർത്ത. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. അതേസമയം കർഷകർക്കായി സംഘടിപ്പിക്കുന്ന 'പിഎം കിസാൻ സമ്മാൻ സമ്മേളനം 2022' നാളെ ഡൽഹിയിൽ നടക്കും. IARI പൂസയിലെ മേള ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കർഷകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഗവേഷകർ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള 13,500 കർഷകരും 1500 അഗ്രി-സ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കുട്ടനാട് വികസന ഏകോപന കൗൺസിൽ, സുഗന്ധദ്രവ്യ ബിസിനസിലേക്ക് ചുവട് വച്ച് ഇലോൺ മസ്ക്; കൃഷിവാർത്തകൾ അറിയാം

2. ഇന്ന് ഒക്ടോബർ 16, ലോക ഭക്ഷ്യദിനം. ആരെയും പിന്നിലാക്കരുത് എന്നതാണ് ഇത്തവണത്തെ ലോക ഭക്ഷ്യദിന പ്രമേയം. 1945ൽ എഫ്എഒയുടെ വാർഷികത്തോടനുബന്ധിച്ചാണ് ഭക്ഷ്യദിനത്തിന് തുടക്കം കുറിച്ചത്. 1979ൽ ഹംഗേറിയൻ കൃഷിമന്ത്രിയായിരുന്ന ഡോ. പാൽ റൊമാനിയയുടെ നിർദേശത്തെ തുടർന്ന് 150 രാജ്യങ്ങളിലായി ഒക്ടോബർ 16ന് ഭക്ഷ്യദിനം ആചരിക്കാൻ തുടങ്ങി. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുക, പോഷകാഹാരം, വിശപ്പ്, ഭക്ഷ്യഉൽപാദനം എന്നീ വിഷയങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ലോക ഭക്ഷ്യദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. FAO, UNHCR, ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസി, വേൾഡ് ഫുഡ് പ്രോഗ്രാം എന്നിവയുടെ കൂട്ടായ നേതൃത്വത്തിലാണ് ഈ വർഷം ലോക ഭക്ഷ്യദിനാചരണം സംഘടിപ്പിക്കുന്നത്.

3. 25 കിലോവാട്ട് ഉൽപാദനം ലക്ഷ്യമാക്കിയുള്ള സൗരോർജ പദ്ധതിക്ക് തുടക്കമിട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ്. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വഴി പ്രതിദിനം 100 മുതൽ 125 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ മാസം 28,000 മുതൽ 33,000 രൂപ വരെ വൈദ്യുതി ബിൽ ഇനത്തിൽ ലാഭിക്കാൻ സാധിക്കും. കിക്മ ക്യാമ്പസിൽ നടന്ന ചടങ്ങിൽ കിക്മ റിസർച്ച് ജേർണൽ ആയ കിക്മ റീച്ചീന്റെയും ന്യൂസ്‌ ബുള്ളറ്റിന്റെയും പുതിയ പതിപ്പുകളുടെ പ്രകാശനവും നടന്നു.

4. പത്തനംതിട്ടയിൽ കയര്‍ ഭൂവസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു. കയര്‍ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചത്. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിരിച്ച നാരങ്ങാനം, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തുകളെ സെമിനാറില്‍ അനുമോദിച്ചു. 'തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും സാധ്യതകളും' എന്ന വിഷയത്തില്‍ ഇലന്തൂര്‍ ജോയിന്റ് ബിഡിഒ ജെ. ഗിരിജ സംസാരിച്ചു. കയര്‍ കോര്‍പ്പറേഷന്‍ പ്രതിനിധി അനൂബ് അബ്ബാസ് കയര്‍ ഭൂവസ്ത്ര വിതാനം സാങ്കേതിക വശങ്ങള്‍ അവതരിപ്പിച്ചു.

5. കോട്ടയം ജില്ലയിൽ വിരിപ്പു കൃഷി വിളവെടുപ്പിനുള്ള കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ചു. ജില്ലാ കളക്ടർ പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സാധാരണ പാടങ്ങളിൽ മണിക്കൂറിൽ 1900 രൂപയായാണ് നിരക്ക് പുന:ക്രമീകരിച്ചത്. മഴയുള്ള സാഹചര്യങ്ങളിലും യന്ത്രങ്ങൾ ജങ്കാറിൽ കൊണ്ടുപോകേണ്ട സാഹചര്യങ്ങളിലും വരുന്ന അധിക ചിലവ് അതത് പാടശേഖര സമിതികൾ വഹിക്കണം. കൊവിഡ് പ്രതിസന്ധി നേരിടുന്ന സമയത്ത് സാധാരണ പാടങ്ങളിൽ മണിക്കൂറിന് 2000 രൂപയും കൊയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന ഇടങ്ങളിൽ 2300 രൂപയുമായിരുന്നു ഈടാക്കിയ നിരക്ക്. ഒക്‌ടോബർ മുതൽ ഡിസംബർ വരെ ജില്ലയിൽ മൂന്ന് ബ്ലോക്കുകളിലെ എട്ട് പഞ്ചായത്തുകളിലായി 103 പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കും. സ്മാം പദ്ധതിയിൽ കർഷകർ വാങ്ങിയതുൾപ്പെടെ 30 യന്ത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലുണ്ട്. ബാക്കി യന്ത്രങ്ങൾ സ്വകാര്യ ഉടമകളിൽ നിന്നോ ഏജന്റുമാരിൽ നിന്നോ ലഭ്യമാക്കേണ്ട സാഹചര്യത്തിലാണ് നിരക്ക് പുന:ക്രമീകരിച്ചതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ് പറഞ്ഞു.

6. കോട്ടയം ജില്ലയിൽ കാർഷിക സെൻസസ് 2021-22ന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല പരിശീലന പരിപാടി കോട്ടയം എയ്ഡഡ് പ്രൈമറി അധ്യാപക സഹകരണ സംഘം ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

7. കോതമംഗലം നഗരസഭയില്‍ കേര രക്ഷാ വാരാചരണത്തിന് തുടക്കം. പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിർവഹിച്ചു. നാളികേര ഉൽപാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ കൃഷിഭവന്‍ മുഖേന പയര്‍ വിത്ത് വിതയ്ക്കല്‍, ശീമക്കൊന്നയുടെ പച്ചില വളപ്രയോഗം, ശീമക്കൊന്ന കമ്പു നടീല്‍ എന്നിവയും നടന്നു. ശീമക്കൊന്ന കമ്പുകള്‍ കൃഷിയിടത്തില്‍ത്തന്നെ വളർത്തുന്നതുവഴി തെങ്ങുകള്‍ക്ക് ഹെക്ടറിന് അഞ്ച് ടണ്ണോളം ജൈവവള ലഭ്യത ഉറപ്പാക്കാൻ സാധിക്കും. നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോതമംഗലത്തെ എല്ലാ കൃഷിഭവനുകളിലും നടത്തുന്നുണ്ടെന്നും കേര കര്‍ഷകര്‍ അതാതു കൃഷിഭവനുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ പങ്കാളികളാകണമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

8. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ തീറ്റപ്പുൽ വളർത്തൽ വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ക്ഷീര കർഷകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഈ മാസം 18ന് മുമ്പ് dd-dtc-kkd.dairy@kerala.gov.in എന്ന മെയിൽ വിലാസം വഴിയോ 0495 241457 നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

9. കൃഷി ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട് കൃഷി ഓഫീസുകളിലും കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അപേക്ഷിക്കാം. അഗ്രി വി.എച്ച്.എസ്.ഇയുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്തവർക്ക് 2023 മാര്‍ച്ച് വരെ പ്രതിമാസം 2500 രൂപ നിരക്കിൽ ഇന്റേണ്‍ഷിപ്പ് ചെയ്യാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ബന്ധപ്പെട്ട കൃഷി ഭവനിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ അപേക്ഷ നല്‍കണം. ഈ മാസം 17ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04936 207544 എന്ന നമ്പറിൽ ബന്ധപ്പെടാം.

10. ഭൂമിയെ സംരക്ഷിക്കുന്നതിനായി ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ച് അ​ബുദാബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി. ഇ-​​ഗ്രീ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് ബോ​ധ​വ​ൽക​ര​ണം നടത്തുന്നത്. പരിപാടിയുടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാണ് പ്ലാ​റ്റ്ഫോം ഉ​പ​യോ​​ഗി​ക്കാ​നുള്ള അവസരം. പ​ശ്ചി​മേ​ഷ്യ​യി​ലുള്ള പ​രി​സ്ഥി​തി മേ​ഖ​ല​യി​ലെ ആ​ദ്യ ഇ-​ലേ​ണി​ങ് ഉ​പ​ക​ര​ണ​മാ​ണ് ഇ-​ഗ്രീ​ൻ. 2023ഓ​ടെ ഇ-​​ഗ്രീ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും. അ​ബുദാബി നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി, അ​ബൂ​ദ​ബി വി​വ​ര-വി​ജ്ഞാ​ന വ​കു​പ്പ്, എ​മി​റേ​റ്റ്സ് നേ​ച്വ​ർ-​ഡ​ബ്ല്യൂ.​ഡ​ബ്ല്യൂ.​എ​ഫ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി നടപ്പിലാക്കുന്നത്.

11. കേരളത്തിൽ ഈ മാസം 19 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതു മൂലമാണ് മഴ ശക്തമാകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി-മിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

English Summary: PM Kisan New Update: Fund will be available to farmers before Diwali
Published on: 16 October 2022, 02:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now