Updated on: 4 December, 2020 11:19 PM IST

ചെറുകിട നാമ മാത്ര കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി Pradhan Mantri Kisan Samman Nidhi Yojana (PM-Kisan Yojana) ആനുകൂല്യത്തിന് ഒരു റേഷന്‍ കാര്‍ഡില്‍ ഒന്നിലധികം അപേക്ഷകള്‍ നല്‍കുന്നതിന് തടസ്സമില്ല.

കേന്ദ്ര കൃഷി മന്ത്രാലയമാണ് Ministry of Agriculture and Farmers ഇക്കാര്യം വ്യക്തമാക്കിയത്.‍ അപേക്ഷകർക്ക്‌ സ്വന്തമായി കൃഷിഭൂമിയുണ്ടായിരിക്കണം. ഇതോടെ ഒരേ വീട്ടില്‍ താമസിക്കുന്ന അര്‍ഹതയുള്ള ഒന്നിലധികം കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കാനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്.

ഒരു ഭൂമിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ മാത്രമേ പാടുള്ളൂ. അതേസമയം 2019 ഫിബ്രവരി 1ന് മുന്‍പ് കൃഷി ഭൂമി കൈവശമുണ്ടായിരിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്.

ഇതിന് ശേഷം ഭൂമി വാങ്ങിയവര്‍ക്ക് നിലവില്‍ പദ്ധതിക്ക് അപേക്ഷിക്കാന്‍ കഴിയില്ല. ആനുകൂല്യത്തിനായി അപേക്ഷ പി.എം കിസാന്‍ പോര്‍ട്ടലില്‍ pm Kisan portal‍ ഓണ്ലൈനായി നേരിട്ട് സമര്‍പ്പിക്കാം.

ശേഷം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും പൂരിപ്പിച്ച അപേക്ഷാഫോമും ബന്ധപ്പെട്ട കൃഷി ഓഫിസില്‍ ഹാജരാക്കണം അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ കാര്‍ഡിലുള്ളത് പോലെ പേര് നല്‍കാന്‍ ശ്രദ്ധിക്കണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആനുകൂല്യം കിട്ടിയവരില്‍ ചിലര്‍ക്ക് ഇത്തവണ കിട്ടാത്തതിന്റെ കാരണം പേരിലെ പിശകാണ്. ഇത്തരത്തില്‍ പേര് തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് തിരുത്താനുള്ള സൗകര്യവും വെബൈ്‌സറ്റിലുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നിങ്ങൾക്ക് ഒരു ഡയറി ഫാം തുടങ്ങാൻ കേന്ദ്ര സർക്കാർ പദ്ധതി 7 ലക്ഷം രൂപ ലോൺ • 33% സബ്സിഡിയും ‌ ലഭ്യമാണ്

English Summary: Pm Kisan scheme allows more than one application
Published on: 29 May 2020, 09:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now