നിങ്ങള്‍ പിഎം കിസാന്‍ യോജന ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരാണൊ എങ്കില്‍ ഇതാ നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയായ പിഎം കിസാന്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് 2000 രൂപയ്ക്ക് പകരം 4000 രൂപ ലഭിക്കും. ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സാമ്പത്തിക സഹായ പദ്ധതിയാണ് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ യോജന. രണ്ടേക്കറില്‍ താഴെ കൃഷി ഭൂമി ഉള്ള ആര്‍ക്കും പിഎം കിസാന്‍ യോജനയില്‍ അപേക്ഷിക്കാം. മൂന്ന് ഗഡുക്കളായി ഈ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ വരുമാന പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 2 വര്‍ഷം മുമ്പ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചത്. കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് ഈ പദ്ധതി കര്‍ഷക സമൂഹത്തിന് വളരെ സഹായകരമായിരുന്നു.
എന്നാല്‍ നിങ്ങള്‍ ഇത് വരേയും പിഎം കിസാന്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ എത്രയും വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആക്കിരിക്കുകയാണ്. രജിസ്‌ട്രേഷന് ശേഷം, സമയപരിധിക്കുള്ളില്‍ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാല്‍ നവംബര്‍ വരെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ ലഭിക്കും. മാത്രമല്ല, ഡിസംബറില്‍ നിങ്ങള്‍ക്ക് 2000 രൂപയുടെ മറ്റൊരു ഗഡുവും ലഭിക്കും. ഇതിനര്‍ത്ഥം മൊത്തം രൂപ 4000 നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുക വര്‍ദ്ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംഭവിക്കുകയാണെങ്കില്‍, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയ്ക്ക് പകരം മൂന്ന് തവണകളായി 12,000 രൂപ ലഭിക്കുന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വന്തമായി കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും പദ്ധതിയില്‍ ഈ അപേക്ഷിക്കാവുന്നതാണ്. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ കൊവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെ അപേക്ഷ സമര്‍പ്പിക്കുന്നതായിരിക്കും ഉചിതം. ഇതിന് ഓണ്‍ലൈന്‍ അപേക്ഷ പ്രക്രിയകള്‍ തിരഞ്ഞെടുക്കാം.
http://www.pmkisan.gov.in/ എന്ന പിഎം കിസാന്‍ യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ശേഷം ഹോം പേജില്‍ കാണുന്ന ഫാര്‍മര്‍ കോര്‍ണര്‍ ക്ലിക്ക് ചെയ്യുക. ഇതോടെ അടുത്ത പേജിലേക്ക് പോകും. ഇവിടെ പുതിയ രജിസ്‌ട്രേഷനുള്ള ഓപ്ഷന്‍ കാണും. ന്യൂ ഫാമര്‍ രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും.
മുഴുവന്‍ വിശദ വിവരങ്ങളും നല്‍കി ഫോം പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്‌ട്രേഷന്‍ ഫോമിന്റെ കോപ്പി ലഭിക്കും. ഇത് പ്രിന്റ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഭൂമി സംബന്ധമായ രേഖകള്‍, അപേക്ഷകന്റെ ബാങ്ക് പാസ് ബുക്ക്, ബേസ് കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഡ്രൈവിങ് ലൈസന്‍സ്, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, ഭൂമി ഉടമയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷ സര്‍പ്പിക്കാന്‍ വേണ്ട രേഖകള്‍.
ബന്ധപ്പെട്ട വാർത്തകൾ
പ്രധാനമന്ത്രി കിസാൻ സമൻ നിധി യോജന - എത്രപേർ കർഷക ആനുകൂല്യത്തിന് അർഹരായി എന്ന് അറിയാം
പ്രധാനമന്ത്രി കിസാൻ യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം 42,000 ലഭ്യമാകും