Updated on: 8 March, 2023 12:37 PM IST
പിഎം കിസാൻ; 13-ാംഗഡു ലഭിക്കാത്തവർക്ക് പരാതി നൽകാം..കൂടുതൽ വാർത്തകൾ

1. രാജ്യത്തെ 8 കോടിയിലധികം കർഷകർക്ക് കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിച്ചു. ഫെബ്രുവരി 27ന് കർണാടയിലെ ബെലഗാവിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് 16,000 കോടി രൂപയുടെ ധനസഹായം കൈമാറിയത്. എന്നാൽ നിരവധി പേർക്ക് ഇനിയും പണം അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിൽ കർഷകർക്ക് ഓൺലൈനായി പരാതി നൽകാം. pmkisan-ict@gov.in എന്ന മെയിൽ ഐഡിയിൽ പരാതി രജിസ്റ്റർ ചെയ്യുകയോ, ഹെൽപ്പ് നമ്പറുകളിൽ വിളിച്ച് അറിയിക്കുകയോ ചെയ്യാം. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്.

കൂടുതൽ വാർത്തകൾ: കേരളത്തിൽ ഗ്യാസ് വിതരണം സൗജന്യം..കൂടുതൽ വാർത്തകൾ

2. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ കേരളത്തിൽ എല്ലാവർക്കും റേഷൻകാർഡ് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കൊച്ചിയിൽ സംഘടിപ്പിച്ച സപ്ലൈകോ എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ കാർഡുകൾ വിതരണം ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും സപ്ലൈകോയിൽ ഡെപ്യൂട്ടേഷൻ നടപ്പാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3. അതിഥി തൊഴിലാളികളുടെ മക്കള്‍ക്കായി ക്രഷ് തുടങ്ങാൻ തീരുമാനം. എറണാകുളം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കായി ക്രഷ് ആരംഭിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ക്രഷ് ആരംഭിക്കുക.

4. സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടികൾ പുരോഗമിക്കുന്നു. ഡിജിറ്റല്‍ സര്‍വെ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സര്‍വെ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നീ ലക്ഷ്യങ്ങളുമായി സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള ബൃഹത് പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റൽ സർവെ.

5. എറണാകുളത്ത് റെസിഡൻഷ്യൽ സംരംഭകത്വ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്‍റപ്രണർഷിപ്പ് ഡവലപ്മെന്റാണ് ചെറുകിട സംരഭകർക്കായി പരിശീലനം നടത്തുന്നത്. ഈ മാസം 13 മുതൽ 18 വരെ എറണാകുളം കീഡ് ക്യാമ്പസിലാണ് പരിശീലനം നടക്കുക. സർട്ടിഫിക്കേഷൻ, ഭക്ഷണം എന്നിവ ഉൾപ്പടെ 1,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകണം.

6. നെല്ല് സംഭരണ പദ്ധതിയുടെ രണ്ടാംവിള സീസണിന്റെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ തുടരും. താല്പര്യമുള്ളവർക്ക് സപ്ലൈകോ പോർട്ടലായ www.supplycopaddy.in വഴി രജിസ്റ്റർ ചെയ്യാം. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാംവിള നെല്ല് സംഭരണം ജൂണിലാണ് അവസാനിക്കുക. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

7. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ 4 ഏക്കർ സ്ഥലത്ത് കൃഷി തുടങ്ങി. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . KS ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. പച്ചക്കറി, സൂര്യകാന്തി, കിഴങ്ങുവർഗ്ഗങ്ങൾ, ജമന്തി , ചെറു ധാന്യങ്ങൾ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

8. വേനൽചൂട് വർധിച്ചതോടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനം ഗണ്യമായി കുറയുമെന്ന് മുന്നറിയിപ്പ്. കാർഷികോൽപ്പന്നങ്ങളുടെ ഗുണമേന്മ കുറയുമെന്നും വിതരണം തടസപ്പെടുമെന്നുമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചറിന്റെ വിശദീകരണം. മാങ്ങ, കശുവണ്ടി, തണ്ണിമത്തന്‍, വാഴപ്പഴം, കാബേജ്, കോളിഫ്ലവര്‍, തക്കാളി എന്നിവയുടെ ഉല്‍പാദനത്തെ കാലാവസ്ഥ വ്യതിയാനം പ്രതികൂലമായി ബാധിക്കും.

9. സൗ​ദി അ​റേ​ബ്യ​യി​ൽ വെ​ട്ടു​കി​ളി​ക​ളു​ടെ ശല്യം രൂക്ഷമാകുന്നു. ഏപ്രിൽ മാസത്തിലാണ് മക്ക, മദീന പ്രദേശങ്ങളിൽ സാധാരണയായി വെട്ടുകിളികൾ കാണപ്പെടുന്നത്. കൃഷിയിടങ്ങളിലെത്തുന്ന വെട്ടുകിളികളെ നിയന്ത്രിക്കാൻ കീടനാശിനികളാണ് പ്രയോഗിക്കുന്നത്. അതേസമയം വെട്ടുകിളികളെ ഭക്ഷണത്തിനായി ശേഖരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

10. കേരളത്തിൽ കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് എരുമയൂരിൽ 41 ഡിഗ്രി സെൽഷ്യസും, ഇടുക്കി തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. അതേസമയം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: PM Kisan Those who don't get 13th installment can file a complaint
Published on: 08 March 2023, 12:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now