കർഷകർക്ക് 3000 രൂപ പെൻഷൻ ലഭിക്കുന്ന കേന്ദ്ര പദ്ധതി.
ചെറുകിട- നാമമാത്ര കർഷകർക്ക് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ള പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ മൻധൻ യോജന .60 വയസ് മുതൽ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും.
2019 സെപ്ടംബർ 12ന് 5 കോടി ചെറുകിട- നാമമാത്ര കർഷകരുടെ സമ്പാദ്യത്തോടൊപ്പം സാമൂഹ്യ സുരക്ഷയും ലക്ഷ്യമാക്കിയുള്ള ഈ പ്രധാനമന്ത്രി കിസാൻ മൻധൻ യോജന പെൻഷൻ പദ്ധതി പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.
The central government has launches a pension scheme for the farmers of India, called PM Kisan Maan-Dhan Yojana. Keeping situation of the farmers in mind, the Modi government came up with scheme to provide aid to the marginal farmers. The scheme targets to help around 120 million farmers in India who have less than two hectares agricultural land. The will provide its beneficiaries monthly three thousand rupees as pension. It will help the farmers to fight against financial scarcity.
18 വയസു മുതൽ 40 വയസ് വരെ പ്രായമുള്ള രണ്ട് ഹെക്ടർവരെ ഭൂ ഉടമസ്ഥതയുളളവർക്ക് ഈ പ്രധാനമന്ത്രി കിസാൻ മൻധൻ യോജന പദ്ധതിയിൽ ചേരാം.18 വയസിൽ ചേരുന്നവർ 60 വയസ് വരെ പ്രതിമാസം 55 രൂപ നിക്ഷേപിക്കണം.40 വയസ് പൂർത്തിയായവർ 200 രൂപ വച്ച് അടക്കണം. അതെ തുക കേന്ദ്ര സർക്കാരും അടക്കും.ഇതിലേക്കായി അടുത്ത 3 വർഷത്തേക്ക് കേന്ദ്ര സർക്കാർ 10774.50 കോടി രൂപയാണ് ചെലവഴിക്കുന്നത്.
പ്രധാനമന്ത്രി കിസാൻ മൻധൻ യോജന - പ്രായത്തിനനുസരിച്ച് നിക്ഷേപിക്കേണ്ട തുക.
വയസ് - തുക
18- - 55
19. _ 58
20 - 61
21. - 64
22. - 68
23. _72
24. _ 76
25 - 80
26. - 85
27. - 90
28. _ 95
29. - 100
30. - 105
31. _ 110
32. - 120
33. _ 130
34. - 140
35. _ 150
36. - 160
37 - 170
38. - 180
39. _ 190
40. - 200
പ്രധാനമന്ത്രി കിസാൻ മൻധൻ യോജന - യോഗ്യത മാനദണ്ഡം
- 2 ഹെക്ടറിൽ കൂടുതൽ ഭൂമി പാടില്ല.
- 18-40 വയസ്
- ഇ.പി.എഫ്, ഇ.എസ്.ഐ., എൻ.പി.എസ്. എന്നിവയിൽ ഉൾപെട്ടവർക്കും ആദായനികുതി അടക്കുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി കിസാൻ മൻധൻ യോജന - വേണ്ട രേഖകൾ
- ആധാർ
- എസ്.ബി /ജൻ ധൻ അക്കൗണ്ട് പാസ് ബുക്ക്
- മൊബൈൽ നമ്പർ
- കരം അടച്ച രസീത്
പ്രധാനമന്ത്രി കിസാൻ മൻധൻ യോജന - അപേക്ഷ നൽകുന്ന വിധം
പ്രധാനമന്ത്രി കിസാൻ മൻധൻ യോജന പെൻഷൻ സ്‌കീമിൽ ചേരാൻ കേന്ദ്ര സർക്കാർ അംഗീകരിച്ച സി.എസ്.സി ( കോമൺസർവ്വീസ് സെൻ്ററിൽ നിന്ന് ഫാറം ലഭിക്കും.
രേഖകൾ പരിശോധിച്ച് csc.യിൽ ഫാറം പൂരിപ്പിക്കും.
ഓൺലൈൻ ആയി രേഖകൾ അപ്ഡേറ്റ് ചെയ്യും. മൊബൈലിൽ OTP വരും . അത് നൽകിയാൽ പെൻഷൻ നമ്പർ ലഭിക്കും.
ആദ്യ അടവ് പണമായി അടക്കണം. പിന്നീട് മാസം തോറും Debit ആകും.
ഈ ഫോറം ബാങ്കിൽ നൽകണം. എന്നിട്ട് ഓട്ടോ ഡെബിറ്റ് ഫോറം ബാങ്കിൽ സമർപ്പിക്കണം.
ഒരു പെൻഷൻ സ്കീം കാർഡ് ലഭിക്കും.
പ്രധാനമന്ത്രി കിസാൻ മൻധൻ യോജന - അറിയേണ്ടവ
60 വയസ് മുതൽ 3000 രൂപ പെൻഷൻ ലഭിക്കും.
60 വയസിന് മുൻപ് മരണപെട്ടാൽ പങ്കാളിക്ക് പെൻഷൻ പദ്ധതിയിൽ തുടരാം.പങ്കാളിക്ക് താല്പര്യമില്ലെങ്കിൽ അടച്ച തുകയും പലിശയും ലഭിക്കും
പങ്കാളി ഇല്ലെങ്കിൽ തുക നോമിനിക്ക് ലഭിക്കും.
പെൻഷൻ ലഭിച്ചതിന് ശേഷം മരണപെട്ടാൽ 50% പങ്കാളിക്ക് കുടുംബ പെൻഷൻ ലഭിക്കും.( 1500 രൂപ).
അടവ് തുടങ്ങി 10 വർഷത്തിനകം പിൻമാറിയാൽ അടച്ച തുക ലഭിക്കും.10 വർഷത്തിന് ശേഷം പിൻമാറിയാൽ അടച്ച തുകയും പലിശയും ലഭിക്കും.
അടവിൽ കുടിശ്ശിഖ വന്നാൽ തുകയും നിശ്ചിത പലിശയും അടച്ച് തുടരാൻ കഴിയും.
കർഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ള ഈ പ്രധാനമന്ത്രി കിസാൻ മൻധൻ യോജന പെൻഷൻ പദ്ധതിയുടെ നിരീക്ഷണം, അവലോകനം, ഭേദഗതി എന്നിവ നിർവ്വഹിക്കുന്നതിനു് സെക്രട്ടറിമാരുടെ ഒരു ഉന്നതതല സമിതി ഉണ്ടായിരിക്കും. കർഷക ഭാരതം ഉന്നതിയിലെത്താൻ ഈ പദ്ധതി ഗുണകരമാണ്.
ലേഖകൻ വെങ്ങാനൂർ ഗോപകുമാർ കേന്ദ്ര സർക്കാർ കാർഷിക പദ്ധതികളുടെ ഹെൽപ് ഡെസ്ക് സംസ്ഥാന കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. Phone - 9387292552.