Updated on: 22 December, 2022 11:39 AM IST
PM Modi will held high level meeting regarding Covid 19 spread in China

ഇന്ത്യയിൽ, ചൈനയിൽ നിന്നുള്ള 4 പുതിയ BF.7 വെരിയന്റുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ
പ്രധാന മന്ത്രി ഇന്ന് ഉന്നതതല യോഗം ചേരും. നിലവിലെ ഇന്ത്യയിലെ കോവിഡിന്റെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനും, ചൈനയിൽ പടർന്നു പിടിക്കുന്ന കോവിഡിന്റെ 19 പശ്ചാത്തലത്തിൽ മറ്റ് അനുബന്ധ വശങ്ങളും യോഗത്തിൽ അവലോകനം ചെയ്യും. ഒരു പുതിയ Omicron സബ് വേരിയന്റിന്റെ സമീപകാല ആവിർഭാവവും ചൈനയിലും യുഎസിലും ഉടനീളം കാണപ്പെടുന്ന കേസുകളുടെ വർദ്ധനവുമായി ബന്ധപ്പെട്ടാണ് ഉന്നതതലയോഗം വിളിച്ചു കൂട്ടുന്നത്.

ഇന്ത്യയിൽ, ഇന്നുവരെ BF.7 Omicron സബ് വേരിയന്റിന്റെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് ചൈനയിലെ അണുബാധകളുടെ നിലവിലെ കുതിപ്പിന്റെ കാരണമാണ്. നിലവിൽ രാജ്യത്ത് കോവിഡ്19 ന്റെ 10 വ്യത്യസ്ത വകഭേദങ്ങളുണ്ടെന്നും, അതിൽ ഏറ്റവും പുതിയത് BF.7 ആണെന്നും വിദഗ്ദ്ധർ പറഞ്ഞു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകളിൽ ഭയാനകമായ വർധനവുണ്ടായിട്ടുണ്ട്. പുതിയ ഒമൈക്രോൺ സബ് വേരിയന്റായ BF.7 വളരെ വേഗത്തിൽ മനുഷ്യരിലേക്കു പകരുന്നത്, ഈ വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ കണ്ടെത്തി.

രാജ്യത്ത് നിലവിലുള്ള കോവിഡ് 19, സാഹചര്യവും പാൻഡെമിക്കിന്റെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും മാനേജ്മെന്റിനുമുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച ഒരു ഉന്നതതല യോഗം വിളിച്ചു കൂട്ടിയിരുന്നു. കോവിഡ്-19-നെതിരെ വാക്സിനേഷൻ എടുക്കാനും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പാൻഡെമിക് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, കോവിഡ് വെല്ലുവിളികളെ മനസ്സിലാക്കാനും, നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥരോട് പൂർണ്ണമായും സജ്ജരാകാൻ ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ കൊവിഡ്-19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, സാമ്പിളുകളുടെ ജീനോം സീക്വൻസിങ് നടത്താൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചതായി ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് അഗർവാൾ ബുധനാഴ്ച അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് -19 വേരിയന്റുകൾ പകരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ കോവിഡ് വർദ്ധനവ് വർദ്ധിച്ചുവരുന്ന എല്ലാ സംസ്ഥാനങ്ങളോടും, കേന്ദ്ര സർക്കാർ ഇന്നലെ വിശദീകരണം തേടി. എല്ലാ സംസ്ഥാനങ്ങളിലും മുഴുവൻ ജീനോം സീക്വൻസിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രലായം ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: ചൈനയിൽ നിന്നുള്ള BF.7 വേരിയന്റിന്റെ നാല് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തു

English Summary: PM Modi will held high level meeting regarding Covid 19 spread in China
Published on: 22 December 2022, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now