Updated on: 21 January, 2023 8:43 PM IST
അന്താരാഷ്ട്ര വ്യാപാരമേളയിൽ താരമായി വൈപ്പിനിൽ നിന്നുള്ള പൊക്കാളി ഉൽപന്നങ്ങൾ

എറണാകുളം: ബാംഗ്ലൂരിൽ നടക്കുന്ന ഇന്റർനാഷണൽ ട്രേഡ് ഫെയർ ഓൺ മില്ലെറ്റ്സ്‌ ആൻഡ് ഓർഗാനിക്സിൽ കേരള കൃഷിവകുപ്പ് സംഘത്തിൻ്റെ ഭാഗമായി വൈപ്പിനിലെ പൊക്കാളി നെല്ലുൽപ്പന്നങ്ങളും ശ്രദ്ധ നേടുന്നു.

നായരമ്പലം കൃഷിഭവൻ്റെ വൈപ്പിൻ ഓർഗാനിക് എന്ന ബ്രാൻഡ് നാമത്തിലുള്ള പൊക്കാളി അരി, പൊക്കാളി അവൽ, പൊക്കാളി പച്ചരി, എടവനക്കാട് കൃഷിഭവൻ്റെ വൈപ്പിൻ രുചി ബ്രാൻഡിൻ്റെ പൊക്കാളി പുട്ടു പൊടി, പുഴുക്കലരി, പള്ളിപ്പുറം കൃഷി ഭവൻ്റെ പൊക്കാളി അരി എന്നീ ഉൽപ്പന്നങ്ങളാണ് വ്യാപാരമേളയിൽ വൈപ്പിനിൽ നിന്നും എത്തിയിട്ടുള്ളത്.

ഒട്ടനവധി പ്രത്യേകതകളുള്ള, ഭൗമസൂചിക പദവിയുള്ള, ഔഷധ ഗുണമുള്ള പൊക്കാളി അരിയെ ദേശീയ അന്തർദേശീയ സന്ദർശകർക്ക് പരിചയപ്പെടുത്താൻ ഉള്ള അവസരം മികച്ച രീതിയിലാണ് ഞാറക്കൽ ബ്ലോക്കിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി.വി സൂസമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഉപയോഗപ്പെടുത്തുന്നത്. അതോടൊപ്പം വൈപ്പിനിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാൻ താല്പര്യം ഉള്ളവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പൊക്കാളി അരി വിപണിയിലിറക്കി ഹിദായത്തുൽ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്

ജനുവരി 20 മുതൽ 22 വരെയാണ് ബാംഗ്ലൂരിൽ ജൈവ ഉൽപന്നങ്ങളുടെയും തിനകളുടെയും അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. ത്രിപുരവാസിനി പാലസ് ഗ്രൗണ്ടിൽ നടക്കുന്ന ത്രിദിനമേള, ഇന്റർനാഷണൽ കോംപിറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രികൾച്ചറിൻ്റെ (ICCOA) സഹകരണത്തോടെ കർണാടക കൃഷി വകുപ്പും കർണാടക സ്റ്റേറ്റ് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് പ്രോസസിംഗ് ആൻഡ് എക്‌സ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡും (KAPPEC) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

English Summary: Pokkali products from Vypin shined at international trade fair
Published on: 21 January 2023, 06:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now