Updated on: 19 March, 2022 2:43 PM IST

നിങ്ങൾ എപ്പോഴെങ്കിലും പോസ്റ്റ് ഓഫീസിൽ പണം നിക്ഷേപിച്ച് ലാഭം നേടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇപ്പോൾ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനായി ഒരുപാടു നല്ല പദ്ധതികൾ ഇന്ന് പോസ്റ്റോഫീസിൽ ലഭ്യമാണ്.  മറ്റേതു സ്രോതസ്സുകളെക്കാളും ഇത് സുരക്ഷിതവും, ലാഭകരവുമാണ്.  മാത്രമല്ല, കുറച്ച് വർഷത്തിനുള്ളിൽ നിങ്ങളെ എളുപ്പത്തിൽ കോടീശ്വരനാക്കാൻ  ഈ പദ്ധതികൾക്ക് സാധിക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. സുരക്ഷിതവും ലാഭമേറിയതുമായ അത്തരം ഒരു പോസ്റ്റോഫീസ് സ്കീമിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

 സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (Senior Citizens Savings Scheme-SCSS scheme)

 റിട്ടയർ ചെയ്‌ത സീനിയർ സിറ്റിസിൻസിന് പറ്റിയ ഒരു പോസ്റ്റ്ഓഫീസ് സ്കീമാണിത്. നിങ്ങളുടെ ജീവിതകാല വരുമാനം സുരക്ഷിതവും ലാഭം നൽകുന്നതുമായ ഒരു സ്ഥലത്ത് നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ലത്. 60 വയസ്സും അതിൽ കൂടുതലുമാണ് ഈ സ്‌കീം തുടങ്ങാനുള്ള പ്രായപരിധി. കൂടാതെ, VRS (Voluntary Retirement Scheme) എടുത്തവരും ഈ സ്‌കീമിൽ അക്കൗണ്ട് തുടങ്ങാൻ യോഗ്യരാണ്.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE Latest: ഏപ്രിൽ 1 മുതൽ പലിശ നിരക്ക് നിയമങ്ങളിൽ മാറ്റം

അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷത്തിൽ കൂടുതൽ തിരികെ നേടുക

10 ലക്ഷം രൂപ സീനിയർ സിറ്റിസൺസ്‌ സ്‌ക്കിമിൽ നിക്ഷേപിക്കുകയാണെങ്കിൽ അഞ്ചു വർഷത്തെ  maturity  ക്ക് ശേഷം, വർഷത്തിൽ 7.4% (compounding) എന്ന പലിശ നിരക്കിൽ നിങ്ങൾക്കു ലഭിക്കുന്നത് 14,28,964 രൂപയായിരിക്കും. അതായത് 4,28,964 രൂപ പലിശയായി ലഭിക്കുന്നു.

1000 രൂപ അടച്ച് അക്കൗണ്ടുകൾ തുടങ്ങാം 

റിപ്പോർട്ടുകൾ പ്രകാരം, ഈ സ്കീമിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. 15 ലക്ഷത്തിൽ കൂടുതൽ അക്കൗണ്ടിൽ വെയ്ക്കാൻ പാടുള്ളതല്ല.  അക്കൗണ്ട് തുറക്കുന്ന തുക ഒരു ലക്ഷത്തിൽ കുറവാണെങ്കിൽ ക്യാഷ് അടയ്ക്കാവുന്നതാണ് എന്നാൽ ഒരു ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ചെക്ക് കൊടുക്കേണ്ടിവരും.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE PPF: ദിവസം 150 രൂപ, മികച്ച കൂട്ടുപലിശയടക്കം വർഷങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാം…

Maturity period എത്രയാണ്?

ഈ സ്‌കീമിൻറെ maturity period 5 വർഷമാണ്. എന്നാൽ നിക്ഷേപകർ ആഗ്രഹിക്കുന്നുവെങ്കിൽ 3 വർഷം വരെ അത് നീട്ടാവുന്നതാണ്. ഇതിനായി പോസ്റ്റോഫീസിൽ പോയി അപേക്ഷ നൽകേണ്ടതാണ്.

നികുതി ഇളവ് (Exemption in tax)

പലിശ, വർഷത്തിൽ 10,000 ൽ കൂടുതലാണെങ്കിൽ  SCSS നു കീഴിൽ, നിങ്ങളുടെ TDS കുറയുന്നതാണ്. എന്നിരുന്നാലും, ഈ പദ്ധതിയിലെ നിക്ഷേപത്തെ  ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒഴിവാക്കിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം: പോസ്റ്റ് ഓഫീസ് എഫ്ഡികൾ ബാങ്കുകളേക്കാൾ ഉയർന്ന പലിശ നൽകുന്നു

English Summary: Post Office Scheme: Invest Your Money in This Scheme & Get 14 Lakhs in 5 Years
Published on: 31 August 2020, 10:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now