Updated on: 16 March, 2021 11:06 AM IST
India Post letter Competition will be held on March 27

തപാല്‍ വകുപ്പ് മാര്‍ച്ച് 27ന് ശനിയാഴ്ച അന്താരാഷ്ട്ര കത്തെഴുതല്‍ മത്സരം സംഘടിപ്പിക്കുന്നു. 'നിങ്ങളുടെ  കോവിഡ് -19 അനുഭവത്തെക്കുറിച്ച്  കുടുംബാംഗത്തിന് ഒരു കത്ത്' എന്നതാണ് വിഷയം.

2021 മാര്‍ച്ച് 31 നുള്ളില്‍ 15 വയസ്സുവരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 10 മണി മുതല്‍ 11 മണിവരെയാണ് മത്സരം. 800 വാക്കുകളില്‍ കവിയാതെ ഇംഗ്ലീഷിലോ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെട്ട മറ്റു ഭാഷകളിലോ കത്ത് എഴുതാം. 

തപാല്‍ സര്‍ക്കിള്‍ തലത്തില്‍ ഒന്നാം സമ്മാനമായി  25,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.  രണ്ടാം സമ്മാനമായി 10,000 രൂപയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനമായി 5,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ദേശിയ തലത്തില്‍ ഒന്നാം സമ്മാനമായി  50,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനമായി 25,000 രൂപയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനമായി 10,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ അന്താരാഷ്ട്ര മത്സരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അയയ്ക്കും.

അന്താരാഷ്ട്ര തലത്തില്‍ ഒന്നാം സമ്മാനമായി സ്വര്‍ണ മെഡലും, രണ്ടാം സമ്മാനമായി വെള്ളി, മുന്നാം സമ്മാനമായി വെങ്കല മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. 

കേരളത്തിലെ ഓരോ മേഖലയിലെയും തെരഞ്ഞെടുത്ത  സ്‌കൂളുകളിലും, പോസ്റ്റല്‍ ഡിവിഷനുകളിലും മത്സരം സംഘടിപ്പിക്കും.

അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, പോസ്റ്റ് ഓഫീസുകളിലെ സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദ്ദിഷട പ്രൊഫോര്‍മയില്‍  രണ്ട് വീതം അപേക്ഷകള്‍ പാസ്‌പോര്‍ട്ട് ഫോട്ടോ സഹിതം  നല്‍കണം.   പങ്കെടുക്കുന്നവരുടെ വയസ്സ് സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം, സ്‌കൂള്‍ അധികൃതര്‍ മുഖേന മാര്‍ച്ച് 20നകം അപേക്ഷകള്‍ ലഭിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്, ശ്രീമതി. ബിന്ദു എം, അസിസ്റ്റന്റ് ഡയറക്ടര്‍ (സാങ്കേതികം) ടെലഫോണ്‍- 0471 2302908, മൊബൈല്‍ നമ്പര്‍ : 9447061540 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

English Summary: Postal Department International Letter Writing Competition will be held on March 27
Published on: 16 March 2021, 11:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now