ഭാരതീയ തപാൽ വകുപ്പ് സീനിയർ സൂപ്രണ്ടിന്റെ കാര്യാലയം
കൊല്ലം ഡിവിഷൻ, കൊല്ലം - 691001
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് Postal Life Insurance
ഭാരത സർക്കാരിനാൽ ഉറപ്പ് നൽകപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഇൻഷുറൻസ് പദ്ധതിയാണ് 1884 ൽ സ്ഥാപിതമായ പോസ്റ്റിൽ ലൈഫ് ഇൻഷുറൻസ്. മറ്റ് ഇൻഷുറൻസ് പദ്ധതികളെക്കാളും "കുറഞ്ഞ പ്രീമിയവും, കൂടുതൽ ബോണസും” ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. സർക്കാർ അർദ്ധ സർക്കാർ / ബാങ്കുകൾ എന്നീ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനക്കാരായ വ്യക്തികൾക്ക് ജീവിത സുരക്ഷ ഏർപ്പെടുത്തുന്ന വൈവിധ്യമാർന്ന പദ്ധതികൾ ആണ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് അഥവാ PLI- ക്ക് ഉള്ളത്
PLI - യിൽ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം - 19 വയസ്സ്, പരമാവധി പ്രായം 55 വയസ്
PLI - യിൽ ലഭ്യമായ വിവിധ പദ്ധതികൾ :
1) ഹോൾ ലൈഫ് / ആജീവനാന്ത പദ്ധതി/WLA (സുരക്ഷാപദ്ധതി)
* പരമാവധി ഇൻഷ്വർ ചെയ്യാവുന്ന തുക 50 ലക്ഷം
പ്രീമിയം അടവ് 55, 58 അഥവാ 60 വയസിൽ സമാപിക്കുന്ന ഈ പദ്ധതിയിൽ
തുക ബോണസ്സോടുകുടി മരണാനന്തരം അവകാശിക്കോ, 80-ാം വയസ്സിൽ പോളിസി
ഉടമക്കോ ലഭിക്കുന്നു.
2. എൻഡോവ്മെന്റ് അഷ്യറൻസ് പദ്ധതി/ EA (സന്തോഷ് പദ്ധതി)
* പരമാവധി ഇൻഷ്വർ ചെയ്യാവുന്ന തുക - 50 ലക്ഷം
പ്രീമിയം അടവ് 35, 40, 45, 50, 55, 58 അഥവാ 60 വയസ്സിൽ സമാപിക്കുകയും തുക ബോണസോടുകൂടി കാലാവധി എത്തുമ്പോഴോ, മരണപ്പെടുമ്പോഴോ ഏതാണോ ആദ്യം സംഭവിക്കുന്നത് അപ്പോൾ നൽകപ്പെടുന്നു.
3. കൺവെർട്ടിബിൾ ഹോൾ ലൈഫ് പദ്ധതി/CWLA (സുവിധാ പദ്ധതി)
ആരംഭത്തിൽ ആജീവനാന്ത പദ്ധതിയിലേക്കുള്ള കുറഞ്ഞ പ്രീമിയം അടക്കു
കയും, 5 വർഷത്തിനുശേഷം EA പോളിസിയായി മാറ്റി എടുക്കാവുകയും ചെയ്യാവുന്ന
താണ്.
4. ആന്റിസിപ്പേറ്റഡ് എൻഡോവ്മെന്റ് അഷ്യറൻസ് / AEA (സുമംഗൽ പദ്ധതി)
15, 20 വർഷകാലാവധിയിലേക്ക് ചേരുന്നതും 3 നിശ്ചിത ഇടവേളകളിൽ ഇൻഷ്വർ തുകയുടെ 20% വീതവും, ബാക്കി 40% ഇൻഷ്വർ തുക ബോണസോടു കുടി കാലാവധി എത്തുമ്പോൾ തിരികെ ലഭിക്കുന്നതുമായ "Money Back Policy". വായ്പയും സറണ്ടറും സാധ്യമല്ലാത്ത ഈ പോളിസികൾക്ക് ചേരാവുന്ന പരമാവധി പ്രായം 15 വർഷകാലാവധിക്ക് 45 വയസും, 20 വർഷകാലാവധിക്ക് 40 വയസും ആണ്. ഇൻഷ്വർ ചെയ്യാവുന്ന പരമാവധി തുക - 50 ലക്ഷം
5. ജോയിന്റ് ലൈഫ് എൻഡോവ്മെന്റ് അഷ്വറൻസ് (യുഗൾ സുരക്ഷി)
ഒരു വ്യക്തിചേരുന്ന ഇൻഷുറസിൽ, തന്റെ ജീവിത പങ്കാളിക്ക് കുടി ഇൻഷു
റൻസ് സംരക്ഷം നൽകുന്നു എന്ന പ്രത്യേകതയാണ് ഈ പോളിസിക്കുള്ളത്. 5
മുതൽ 20 വർഷം വരെ കാലാവധി വരാവുന്ന ഈ പോളിസിയിൽ ചേരുന്നതിനുള്ള
കുറഞ്ഞ പ്രായം 21 വയസ്സും, പരമാവധി പ്രായം 45 വയസ്സും ആണ്.
* പരമാവധി ഇൻഷ്വർ ചെയ്യാവുന്ന തുക 50 ലക്ഷം
6. കുട്ടികൾക്കുള്ള പോളിസി
5 മുതൽ 20 വയസു വരെയുള്ള കുട്ടികൾക്ക് ചേരാവുന്നതാണ്
കുട്ടിയുടെ മാതാവ് / പിതാവ്, WLA/EA പോളിസിയിൽ അംഗമായിരിക്കണം മാതാപിതാക്കളുടെ കുറഞ്ഞ പ്രായം - 21 വയസും,
പരമാവധി പ്രായം 45 വയസും ആണ്
- ഇൻഷ്വർ ചെയ്യാവുന്ന പരമാവധി തുക - 3 ലക്ഷം
സവിശേഷതകൾ
- ജീവിത സുരക്ഷ
- വരുമാനനികുതി ഇളവ് (സെക്ഷൻ 80C പ്രകാരം)
- മുൻകൂർ അടയ്ക്കുന്ന പ്രീമിയത്തിന് ഇളവ് (6 മാസം - 1%, 1 വർഷം - 2%)
- വായ്പ, നാമനിർദ്ദേശം, പിൻവലിക്കൽ, പുതുക്കൽ, പാസ്ബുക്ക് സൗകര്യങ്ങൾ
- ഇന്ത്യയിൽ ഏത് പോസ്റ്റോഫീസിലും പ്രീമിയം അടക്കാൻ സൗകര്യം
- ഓൺലൈൻ പ്രീമിയം അടയ്ക്കാൻ സൗകര്യം
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ എത്രയും വേഗം അംഗങ്ങളായി താങ്കളുടെ ജീവിതം സുരക്ഷിതമാക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റാഫീസുമായി ബന്ധപ്പെടുക. "ജീവിത സുരക്ഷ സമൃദ്ധിയുടെ വാഗ്ദാനം”
Contact Nearest Postmaster
OR
Promoter - 9495328086
Asst. Supdt of PO, Kollam South Sub Division -0474 2749123, 9495076746
Inspector Posts Kollam North Sub Division - 0474 2581110, 9495535377
Inspector Posts Karunagappally - 0476 2620405, 9747669169
Inspector Posts Kottarakkara - 0474 2454670
OR Sr. Supdt of PO's, Kollam Division, Ph: 0474 2740278, 2742677