COVID പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ(Thrissur district) വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതന(daily wage) അടിസ്ഥാനത്തില്‍ നിയമിക്കുന്നു. Junior Public Helath Nurse(JPHN), Dialysis technician,Central Sterile Services Department(CSSD) Technician എന്നീ തസ്തികകളിലേക്കാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.
ജെ പി എച്ച് എന്‍ ഒഴിവിലേക്കുള്ള യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപങ്ങളില്‍ നിന്നുള്ള Bachelor in JPHN course ആണ്, Kerala Nurses and Mid wifes council രജിസ്ട്രേഷനും വേണം. ഡയാലിസിസ് ടെക്‌നിഷ്യന്‍ പോസ്റ്റിലേക്ക് Diploma in Dialysis Technician കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. Diploma in Autoclave Technician കോഴ്‌സ് പാസായവര്‍ക്ക് സി എസ്സ് എസ്സ് ഡി ടെക്‌നിഷ്യന്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. മൂന്ന് വിഭാഗത്തിലേക്കും അപേക്ഷിക്കുന്നവര്‍ക്ക് പ്രായപരിധി മെയ് ഒന്നിന് 55 വയസ്സ് കവിയരുത്. ദിവസ ശമ്പളം 450 രൂപയായിരിക്കും.
മേല്‍ തസ്തികകളുടെ നിയമന കാലാവധി 2020 ജൂണ്‍ 30 വരെയാണ്. തസ്തികകളുടെ ഒഴിവ് അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ജനന തിയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ അപേക്ഷയോടൊപ്പം arogyakeralamthrissur@gmail.com എന്ന ഇമെയിലിലോ നേരിട്ടോ ഓഫീസില്‍ മെയ് 23 ന് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ശരീരബലം ഉയർത്താനും രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാനും സഹായിക്കുന്ന വിഭവങ്ങൾ.