Updated on: 4 December, 2020 11:19 PM IST
Harvesting machine Class crop tiger 40

25 വര്‍ഷമായി തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് ബ്ലോക്കിലെ വിവിധ ഏലകളില്‍ കൃഷിയിറക്കുന്ന പാടശേഖര സമിതികളും കര്‍ഷകരും മുട്ടാത്ത വാതിലുകളില്ല. അവരുടെ ആവശ്യം ഒന്നുമാത്രം, കൊയ്യാനും മെതിക്കാനും ആളില്ലാത്ത അവസ്ഥയില്‍ ഒരു കൊയ്ത്ത് മെതി യന്ത്രം വേണം. സമയത്തിന് കൊയ്യാന്‍ കഴിയാതെ കൃഷി നശിക്കുക ഒരു പതിവായിരുന്നു പോത്തന്‍കോട് ഏലകളില്‍. മഴ വന്നാല്‍ എല്ലാം വെള്ളത്തിലാവും. ഈ പ്രശ്‌നം നന്നായറിയാവുന്ന പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബ ബീഗം പ്രത്യേക താത്പ്പര്യമെടുത്ത് പഞ്ചായത്തിന്റെ ആസൂത്രണഫണ്ടില്‍ തുക വകയിരുത്തിയാണ് 28 ലക്ഷം രൂപ വിലയുള്ള കൊയ്ത്ത് മെതി യന്ത്രം വാങ്ങിയത്. പഞ്ചാബിലെ ചാണ്ഡിഗഡില്‍ നിന്നാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ക്ലാസ്സ് എന്ന കമ്പനിയുടെ ക്രോപ്പ് ടൈഗര്‍ പോത്തന്‍കോട് എത്തിയത്. പള്ളിപ്പുറം പാടശേഖര സമിതിയിലെ കര്‍ഷകരുടെ സംഭാവനയായ മൂന്നു ലക്ഷവും ചേര്‍ത്താണ് ഇത് വാങ്ങിയത്. ചെളിയിലും പ്രവര്‍ത്തിക്കുന്ന ക്രോപ്പ് ടൈഗര്‍ 40 ഇനത്തില്‍പെട്ട യന്ത്രം കൊയ്‌തെടുക്കുന്ന നെല്ല് മെതിച്ച് അഴുക്കുമാറ്റി പാറ്റി ചാക്കിലാക്കി കര്‍ഷകര്‍ക്ക് നല്‍കും. പുഴുങ്ങാനുളള പരുവത്തിലാണ് നെല്ല് കിട്ടുക. ഇത് സാമ്പത്തികമായി വലിയ നേട്ടമാണ് കര്‍ഷകന് നല്‍കുന്നത്.

Adv.Shaniba beegom, Block panchayath president, Pothencode

പള്ളിപ്പുറം പാടശേഖര സമിതിക്ക് മേല്‍നോട്ടം

 ' പള്ളിപ്പുറം പാടശേഖരം 30 ഹെക്ടര്‍ വരും. അതില്‍ രണ്ടര ഏക്കറിലാണ് ഞാന്‍ കൃഷി ചെയ്യുന്നത്. ഈ വര്‍ഷം നെല്ല് പൂര്‍ണ്ണമായും വെള്ളത്തിലായി. ഒന്നും കിട്ടിയില്ല. സര്‍ക്കാര്‍ നല്‍കിയ ഉമ വിത്താണ് നട്ടിരുന്നത്. നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. കൃഷി ഭവനില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഈ ഗതി വരില്ല എന്നു കരുതുന്നു. കൊയ്ത്ത് മെതി യന്ത്രം എന്ന വര്‍ഷങ്ങള്‍ നീണ്ട, സ്വപ്‌ന സമാനമായ മോഹമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബ ബീഗത്തോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു', കര്‍ഷകനായ ഭാസ്‌ക്കരന്‍ നായര്‍ പറഞ്ഞു. പള്ളിപ്പുറം പാടശേഖര സമിതിക്കാണ് യന്ത്രത്തിന്റെ മേല്‍നോട്ടവും പരിപാലനവും. മറ്റിടങ്ങളിലും ഇത് വാടകയ്ക്ക് നല്‍കുന്നുണ്ട്. മണിക്കൂറിന് 2500-3000 രൂപയാണ് വാടക. പരിചയ സമ്പന്നനായ ഡ്രൈവറെ ദിവസ വേതനത്തില്‍ പണിയുളള ദിവസത്തേക്ക് മാത്രമായി വിളിക്കുകയാണ് ചെയ്യുന്നത്. 

കലാകാരിയായ ഭരണാധികാരി

പോത്തന്‍കോട് ബ്ലോക്കിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അഡ്വ.ഷാനിബ നല്ലൊരു സഹൃദയ കൂടിയാണ്. കോവിഡ് നിയന്ത്രണ പ്രചാരണത്തിന്റെ ഭാഗമായി അവര്‍ തയ്യാറാക്കിയ ഗാനം രമ്യ.ജി.നായര്‍ പാടിയത് യൂട്യൂബില്‍ ലഭ്യമാണ്. വനിതകളുടെ നേതൃത്വം ശ്രദ്ധേയമാകുന്നതിന് മികച്ച ഉദാഹരണമാണ് ഷാനിബ ബീഗം.

ഹാറ്റ്സണ്‍ അഗ്രോ പ്രോഡക്ട്സ് ബോണസ് share പ്രഖ്യപിച്ചു

English Summary: Pothencode block panchayat got its own harvest machine
Published on: 23 October 2020, 04:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now