കര്‍ഷകരെ സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. പലതരത്തിലുള്ള സാമ്പത്തിക സഹായങ്ങളും ഇതിനോടകം കൊണ്ടുവന്നു കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കര്‍ഷകര്‍ക്കായി ഒരു പദ്ധതി കൂടി കൂട്ടിച്ചേര്‍ക്കുന്നു. പ്രധാനമന്ത്രി കിസാന്‍ എഫ്.പി.ഒ യോജന. പ്രധാനമായും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് ആ പദ്ധതി. കിസാന്‍ എഫ്.പി.ഒ യോജനയുടെ കീഴില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 15 ലക്ഷം രൂപ നല്‍കുന്നു.
എങ്ങനെയാണ് 15 ലക്ഷം കിട്ടുക?
സര്‍ക്കാര്‍, പിഎം കിസാന്‍ എഫ്പിഒ പദ്ധതി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതി പ്രകാരം, കര്‍ഷക ഉത്പാദക സംഘടനയ്ക്ക് 15 ലക്ഷം രൂപ വരെ നല്‍കും.
രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് ഒരു പുതിയ കാര്‍ഷിക ബിസിനസ്സ് ആരംഭിക്കുന്നതിന് സാമ്പത്തിക സഹായവും ഈ യോജനയുടെ കീഴില്‍ നല്‍കും. എന്നാല്‍ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ 11 കര്‍ഷകര്‍ ഒരുമിച്ച് ഒരു സംഘടനയോ കമ്പനിയോ രൂപീകരിക്കണം. ഇത് വഴി കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളോ വളങ്ങളോ വിത്തുകളോ മരുന്നുകളോ വാങ്ങുന്നതിന് സഹായകരമാകും.
എന്താണ് പദ്ധതിയുടെ ലക്ഷ്യം
കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യം നല്‍കാന്‍ മാത്രമാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതോടെ കര്‍ഷകര്‍ക്ക് ഒരു ബ്രോക്കറുടെയോ പണമിടപാടുകാരന്റെയോ അടുത്തേക്ക് പോകേണ്ടതില്ല എന്നതാണ് പ്രധാനം. ഈ പദ്ധതി പ്രകാരം, കര്‍ഷകര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളിലാണ് പണം തവണകളായി നല്‍കുന്നത്. ഇതിനായി, 2024 ആകുമ്പോഴേക്കും സര്‍ക്കാര്‍ 6885 കോടി രൂപ ചെലവഴിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ പ്രധാനമന്ത്രി കിസാന്‍ എഫ്പിഒ പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍, കര്‍ഷകര്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടിവരും. എന്തെന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഇതുവരെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതിനായുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ
പ്രധാനമന്ത്രി കിസാൻ മൻധൻ യോജനയിലൂടെ കർഷകർക്ക് പ്രതിമാസം 3000 രൂപ ലഭിക്കും