Updated on: 11 July, 2022 5:41 PM IST
കാലവർഷം ശക്തം: മുന്നൊരുക്കങ്ങളുമായി വയനാട്

കാലവര്‍ഷം ശക്തമായതോടെ പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും തീവ്രമായി തുടങ്ങി. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ വയനാട് ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങളും രോഗങ്ങളും തടയുന്നതിനുളള മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും വിലയിരുത്താൻ ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

വിശദമായ വാർത്തകൾ: തുടരുന്ന പേവിഷ ബാധ മരണങ്ങളിൽ ആശങ്ക വേണോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജില്ലാ കളക്ടറുടെ പ്രധാന നിർദേശങ്ങൾ

  • ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍, സജ്ജമാക്കുന്ന ക്യാമ്പുകളുടെ വിവരങ്ങൾ എന്നിവ അടിയന്തരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നൽകണം.
  • ദുരന്ത സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ തലത്തില്‍ രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ വിവരങ്ങളും ലഭ്യമാക്കണം.
  • മേപ്പാടി, കോട്ടത്തറ, പടിഞ്ഞാറത്തറ, മുള്ളന്‍ങ്കൊല്ലി, പൂതാടി, തിരുനെല്ലി, എടവക, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും കൂടുതല്‍ ക്യാമ്പുകള്‍ കണ്ടെത്തണം.
  • ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ശുചിമുറി, അടുക്കള എന്നിവ മെച്ചപ്പെടുത്തുന്നതിനുളള അടിയന്തര നടപടികളും തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. എസ്.ഡി.ആര്‍.എഫില്‍ നിന്നും അനുവദിച്ചിട്ടുള്ള തുക ഇതിനായി ഉപയോഗിക്കാം.
  • സ്വകാര്യഭൂമികളിലെ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
  • ദുരന്ത നിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്താനായി തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ യോഗം വിളിക്കണം.
  • മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർദേശം.
  • താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കണം. കണ്‍ട്രോള്‍ റൂമിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണം.
  • പുഴകളില്‍ നീക്കം ചെയ്ത എക്കലും, അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഇ-ഓക്ഷന്‍, സ്പോട്ട് ഓക്ഷന്‍ നടപടികളും അടിയന്തരമായി പൂര്‍ത്തികരിക്കണം.
  • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാലവര്‍ഷ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിച്ച് വിവരങ്ങള്‍ ലഭ്യമാക്കണം.
  • ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലും, വനത്തിനുള്ളിലും താമസിക്കുന്ന പട്ടികവര്‍ഗക്കാരുടെ വിവരങ്ങള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് തയ്യാറാക്കി സൂക്ഷിക്കണം.
  • തദ്ദേശസ്വയംഭരണ തലത്തില്‍ തയ്യാറാക്കിയിട്ടുള്ള കുടുംബങ്ങളുടെ ലിസ്റ്റിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. ദുരന്ത സാഹചര്യത്തില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുളള ഇടപെടലും വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
  • പട്ടികവര്‍ഗ കോളനികളില്‍ അപകടഭീഷണി സ്ഥിതി ചെയ്യുന്ന മരങ്ങള്‍, ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് നിർദേശം.
  • ദുരന്ത സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ഒരുക്കുന്ന ദുരിതാ ശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നത് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കണം.
  • തദ്ദേശ സ്വയംഭരണസ്ഥാപനവുമായി ബന്ധപ്പെട്ട് ആശുപത്രികളുടെയും, ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം.
  • കമ്പമല ഉള്‍പ്പെടെയുളള പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ തലത്തില്‍ സൗകര്യങ്ങൾ ഉറപ്പാക്കണം.
    തയ്യാറാക്കിയിട്ടുള്ള കുടുംബങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പാക്കണം.
  • ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ വിവരങ്ങളും അപ്ഡേറ്റ് ചെയ്യണം.
English Summary: Precautions against monsoon season in Wayanad district
Published on: 05 July 2022, 12:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now