Updated on: 6 February, 2021 8:36 AM IST
പുരസ്‌കാരങ്ങൾ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്തു.

മികച്ച തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്തു.

തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ തൊഴിൽ നയങ്ങൾ ആവിഷ്‌കരിക്കുന്നത് തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും അഭിപ്രായം പരിഗണിച്ചാണ്.

തോട്ടം തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. തൊഴിൽ നൈപുണ്യ പരിശീലം നൽകുന്ന കരിയർ സെന്ററുകൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികളെടുക്കുമന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ സെക്യൂരിറ്റി ഗാർഡ് വിഭാഗത്തിൽ കെ. വി. സജീവൻ (എറണാകുളം), ചുമട്ടുതൊഴിലാളി വിഭാഗത്തിൽ നസറുദ്ദീൻ കുട്ടി.വൈ (കൊല്ലം), നിർമ്മാണ തൊഴിലാളി വിഭാഗത്തിൽ ഉണ്ണികൃഷ്ണൻ.എൻ (പാലക്കാട്), ചെത്ത് തൊഴിലാളി വിഭാഗത്തിൽ മുരളീധരൻ .ടി.എസ് (വയനാട്), മരംകയറ്റ തൊഴിലാളി വിഭാഗത്തിൽ കെ. ശശി (ആലപ്പുഴ), തയ്യൽതൊഴിലാളി വിഭാഗത്തിൽ കുഞ്ഞഹമ്മദ് .എ (വയനാട്), കയർ തൊഴിലാളി വിഭാഗത്തിൽ ഗ്രേസി. കെ.സി (എറണാകുളം), കശുഅണ്ടി തൊഴിലാളി വിഭാഗത്തിൽ സരസ്വതി അമ്മ.പി (കൊല്ലം)

മോട്ടോർ തൊഴിലാളി വിഭാഗത്തിൽ ജോർജ്ജ് വർഗ്ഗീസ് (ഇടുക്കി), തോട്ടം തൊഴിലാളി വിഭാഗ ത്തിൽ വസന്ത (വയനാട്), സെയിൽസ്മാൻ/സെയിൽസ്വുമൺ വിഭാഗത്തിൽ അനൂപ് പി (മലപ്പുറം), നഴ്സ് വിഭാഗത്തിൽ അശ്വതി .എ.എസ് വിഭാഗത്തിൽ (മലപ്പുറം), ടെക്സ്റ്റൈൽ തൊഴിലാളി വിഭാഗത്തിൽ ലിജി. കെ.എസ് (ആലപ്പുഴ), ഗാർഹിക ജോലി വിഭാഗത്തിൽ ഷൈനി റെയ്ച്ചൽ. സി (കൊല്ലം), ആഭരണതൊഴിലാളി വിഭാഗത്തിൽ രാജേഷ്. ടി (കോഴിക്കോട്) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ തൊഴിലാളി സംഘടനാ നേതാക്കളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

English Summary: Presented outstanding Labor Awards
Published on: 06 February 2021, 08:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now