രാജ്യത്തു കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വില വർദ്ധനവ് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു സമിതി രൂപീകരിച്ച് തുവര പരിപ്പിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചപ്പോൾ മുതൽ തുവര, ഉലുവ എന്നിവയുടെ വില 8 മുതൽ10% വരെയായി കുതിച്ചുയർന്നു എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ കാലയളവിൽ കടല പരിപ്പിന്റെ വിലയും ഏകദേശം 4 മുതൽ 5% വരെ ആയി വർദ്ധിച്ചു. വരും മാസങ്ങളിൽ അനാവശ്യ വിലക്കയറ്റം ഉണ്ടായാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ആഭ്യന്തര വിപണിയിലെ മറ്റ് പയറുവർഗങ്ങളുടെ സ്റ്റോക്ക് നിലയും സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്ന്, ഉപഭോക്തൃകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
അടുത്ത ഏതാനും മാസങ്ങളിൽ ഇറക്കുമതിയിലൂടെ ഉലുവയുടെയും തുവര പരിപ്പിന്റെയും ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം ഇന്ത്യ നിറവേറ്റേണ്ടതുണ്ട്. 2024 മാർച്ച് വരെ സീറോ ഡ്യൂട്ടിയിൽ രണ്ട് ചരക്കുകളുടെയും ഇറക്കുമതി രാജ്യം ഇതിനകം അനുവദിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു. പ്രതീക്ഷിച്ചതിലും കുറഞ്ഞ വരവ്, നല്ല ഡിമാൻഡ് എന്നിവ വിലയെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് വ്യപാരികൾ പറഞ്ഞു.
വ്യപാര കേന്ദ്രങ്ങളിലെ വരവ് കുറവും, പ്രാദേശിക വിപണിയിലെ നല്ല ഡിമാൻഡും കാരണം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പയറുവർഗ്ഗങ്ങൾക്കും ഇറക്കുമതി ചെയ്ത ഗുണനിലവാരത്തിനും കഴിഞ്ഞ ഒരു മാസമായി വില ഉയർന്നുകൊണ്ടിരിക്കുകയാണ്. മുഴുവൻ തുവര പരിപ്പിന്റെയും വില കിലോയ്ക്ക് 90 രൂപയിൽ എത്തിയിട്ടും, വരവിൽ വർധനയില്ലെന്ന് മയൂർ ഗ്ലോബൽ കോർപ്പറേഷൻ ഉടമ ഹർഷ റായ് പറഞ്ഞു. പല വ്യാപാര കേന്ദ്രങ്ങളിലും തുവര പരിപ്പിന്റെ വില കിലോയ്ക്ക് 7-8 രൂപ വരെ ഉയർന്നു. ചെന്നൈ വിപണിയിൽ ഇറക്കുമതി ചെയ്യുന്ന തുവര പരിപ്പിന്റെ വില മാർച്ച് ആദ്യം കിലോഗ്രാമിന് 76 രൂപയായിരുന്നത്, ഇപ്പോൾ 82 രൂപയായി ഉയർന്നു.
ഉലുവയുടെ വില ഇതേ കാലയളവിൽ കിലോഗ്രാമിന് 68 രൂപയിൽ നിന്ന് 75 രൂപയായി ഉയർന്നു. കുറഞ്ഞ താങ്ങുവിലയ്ക്ക് പൊട്ടു കടലയും, മസൂർ ദാലും സർക്കാർ സംഭരിക്കുന്നത് ഈ പയർവർഗ്ഗങ്ങൾക്ക് കുറച്ച് പിന്തുണ നൽകുന്നു, അവയുടെ വില എംഎസ്പി നിലവാരത്തേക്കാൾ കുറവാണ്. സർക്കാർ താങ്ങുവിലയ്ക്ക് വാങ്ങുന്നതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 2-3 രൂപ വീതം പൊട്ടു കടലയുടെ വില ഉയർന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷേമനിധി പെൻഷൻ ലഭിക്കാൻ ജൂൺ 30നു മുൻപ് ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം..കൂടുതൽ കൃഷി വാർത്തകൾ...