1. Health & Herbs

കപ്പ ഇങ്ങനെ കഴിച്ചാൽ തടിയും പ്രമേഹവും കൂടില്ല

മലയാളികള്‍ക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു ഭക്ഷണമാണല്ലോ കപ്പ. ഇത് പല രൂപത്തിലും നമ്മൾ കഴിക്കാറുണ്ട്. കപ്പയും മീനും കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും പേരുകേട്ട ഒരു വിഭവമാണ്. കപ്പ നല്ല സ്വാദുള്ള വിഭവമാണെങ്കിലും, ധാരാളം കാര്‍ബോഹൈഡ്രേറ്റ് പോലുള്ളവ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് കഴിക്കുന്നത് ചോറ് കഴിക്കുന്നതിന് സമാനമാണ്. അതിനാല്‍ പ്രമേഹം, വണ്ണം എന്നിവ കൂടാൻ കാരണമാകാം.

Meera Sandeep
Eating tapioca in this way does not increase obesity or diabetes
Eating tapioca in this way does not increase obesity or diabetes

മലയാളികള്‍ക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു ഭക്ഷണമാണല്ലോ കപ്പ.  ഇത് പല രൂപത്തിലും നമ്മൾ കഴിക്കാറുണ്ട്. കപ്പയും മീനും കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും പേരുകേട്ട ഒരു വിഭവമാണ്. കപ്പ നല്ല സ്വാദുള്ള  വിഭവമാണെങ്കിലും, ധാരാളം കാര്‍ബോഹൈഡ്രേറ്റ് പോലുള്ളവ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് കഴിക്കുന്നത് ചോറ് കഴിക്കുന്നതിന് സമാനമാണ്.  അതിനാല്‍ പ്രമേഹം, വണ്ണം എന്നിവ കൂടാൻ കാരണമാകാം.  എന്നാല്‍ ഇങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരാതിരിക്കാൻ കപ്പ എങ്ങനെകഴിക്കാം എന്നതിനെ കുറിച്ചാണ് ഇവിടെ പങ്കു വെയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കപ്പകൃഷിയിലെ ചില നുറുങ്ങുകൾ

കപ്പയിൽ വിഷസംയുക്തമായ ഹൈഡ്രജൻ സയനൈഡ്  അടങ്ങിയിരിക്കുന്നത് കൊണ്ട്, ഇതിനെ നീക്കം ചെയ്‌തു വേണം കപ്പ പാകം ചെയ്യാൻ.   കപ്പയുടെ തൊലിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ലിനമാരിന്‍ എന്ന ഒരു ഘടകമാണ് ഹൈഡ്രജൻ സയനൈഡ് ഉൽപ്പാദിപ്പിക്കുന്നത്.  അതിനാല്‍ ഇതിൻറെ തൊലി നല്ലതു പോലെ ചെത്തി കളഞ്ഞതിന് ശേഷം വേണം വേവിക്കാൻ.   രണ്ടോ മൂന്നോ തവണ തിളച്ച വെള്ളം ഊറ്റിക്കളഞ്ഞാല്‍ അത്രയ്ക്കും ഗുണകരമെന്ന് പറയാം. ഈ രീതിയില്‍ കഴിച്ചാല്‍ കപ്പ ദോഷം വരുത്തുന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം

കപ്പ കഴിയ്ക്കുമ്പോള്‍ ഇതിനൊപ്പം പ്രോട്ടീന്‍ കൂടി കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കപ്പയ്‌ക്കൊപ്പം മീന്‍കറിയോ ഇറച്ചിയോ മുട്ടയോ അല്ലെങ്കില്‍ പരിപ്പ്, പയര്‍ വര്‍ഗങ്ങളോ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കപ്പയ്‌ക്കൊപ്പം ഏതെങ്കിലും പ്രോട്ടീന്‍ കഴിച്ചാല്‍ ഇതിലെ നൈട്രേറ്റുകള്‍ കപ്പയിലെ ദോഷകരമായ കെമിക്കലിനെ നീക്കാന്‍ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മീൻ കഴിച്ചാലുള്ള ​ആരോ​​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

പലരും കപ്പ ചോറിനൊപ്പമോ അല്ലെങ്കില്‍ സൈഡ് ഡിഷായോ ആണ് കഴിയ്ക്കാറ്. ഇതാണ് തടി കൂട്ടാനുള്ള ഒരു കാരണം. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കൂടാന്‍ കാരണമാകുന്നു. ചോറിനൊപ്പം ഇതു കഴിയ്ക്കുമ്പോള്‍ ചോറിലും കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അപ്പോള്‍ തടിയും പ്രമേഹവും കൂടാനുളള സാധ്യത കൂടുതലാണ്. അതിനാല്‍  ഇത് പ്രധാന ഭക്ഷണമായി കഴിയ്ക്കുക. ഇതിനൊപ്പം ചോറ് പോലുള്ളവ കഴിയ്ക്കാതിരിയ്ക്കുക.

English Summary: Eating tapioca in this way does not increase obesity and diabetes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds