തിരുവനന്തപുരം: പ്രകൃതി കൃഷി കോണ്‍ക്ലേവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് അഭിസംബോധന ചെയ്തു. ഗുജറാത്തിലെ സൂററ്റില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ആയിരക്കണക്കിന് കര്‍ഷകരുടെയും സൂറത്തില്‍ പ്രകൃതി കൃഷിയെ സ്വീകരിച്ച് അതിനെ ഒരു വിജയഗാഥയാക്കിയ മറ്റെല്ലാ പങ്കാളികളുടെയും പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഗുജറാത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും കോണ്‍ക്ലേ വില്‍ പങ്കെടുത്തു.
അമൃത് കാലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞയെ ഗുജറാത്ത് എങ്ങനെ നയിക്കുന്നു എന്നതിന്റെ സൂചനയാണ് ഇന്നത്തെ പരിപാടിയെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ''എല്ലാ പഞ്ചായത്തിലെയും 75 കര്‍ഷകരെ പ്രകൃതി കൃഷിയുമായി ബന്ധിപ്പിക്കുന്നതിലെ സൂറത്തിന്റെ വിജയം രാജ്യത്തിനാകെ മാതൃകയാകും'', പ്രധാനമന്ത്രി പറഞ്ഞു. സര്‍പഞ്ചുമാരുടെ പങ്ക് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രകൃതിദത്തമായ കൃഷി ദിശയിലേക്ക് മുന്നേറുന്നതിന് കര്‍ഷകരെ അഭിനന്ദിക്കുകയും ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: ഹരിത കവചം ഒരുക്കുന്ന പ്രകൃതി കൃഷി
ഓരോ പഞ്ചായത്തില്‍ നിന്നും 75 കര്‍ഷകരെ തെരഞ്ഞെടുക്കുന്നതിലും അവര്‍ക്ക് പരിശീലനവും മറ്റ് വിഭവങ്ങളും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുന്നതിലും ല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് 550 പഞ്ചായത്തുകളിലെ 40,000-ത്തിലധികം കര്‍ഷകര്‍ പ്രകൃതി കൃഷിയില്‍ ഏര്‍പ്പെട്ടുന്ന സാഹചര്യം സൃഷ്ടിച്ചു. ഇതൊരു മികച്ച തുടക്കവും വളരെ പ്രോത്സാഹജനകവുമാണ്. പ്രകൃതി കൃഷിയുടെ സൂറത്ത് മാതൃകയ്ക്ക് രാജ്യത്തിനാകെ മാതൃകയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്തത്തിന്റെ ശക്തിയോടെ വലിയ പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ അതിന്റെ വിജയം ഉറപ്പാക്കുന്നത് രാജ്യത്തെ ജനങ്ങള്‍ തന്നെയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് പ്രധാന പങ്ക് നല്‍കിയ ജല്‍ ജീവന്‍ മിഷന്റെ ഉദാഹരണം ശ്രീ മോദി ഉയര്‍ത്തക്കാട്ടി. അതുപോലെ ''ഗ്രാമത്തില്‍ മാറ്റം കൊണ്ടുവരുന്നത് എളുപ്പമല്ലെന്ന് പറഞ്ഞിരുന്നവര്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരം കൂടിയാണ് ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിന്റെ അസാധാരണ വിജയം. ഗ്രാമങ്ങള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ മാത്രമല്ല, മാറ്റത്തിന് നേതൃത്വം നല്‍കാനും കഴിയുമെന്ന് നമ്മുടെ ഗ്രാമങ്ങള്‍ തെളിയിച്ചു''. പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട ജന്‍ ആന്ദോളനും (ജനങ്ങളുടെ കൂട്ടായ പ്രയത്‌നം) വരും ദിവസങ്ങളില്‍ വന്‍ വിജയമാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പ്രസ്ഥാനവുമായി നേരത്തെ ഇടപെടുന്ന കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: 10,000 കര്‍ഷകര്‍ക്ക് ലോണ്‍, വര്‍ഷം മുഴുവന്‍ സബ്സിഡി: ക്ഷീരമേഖലയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
''നമ്മുടെ ജീവിതത്തിന്റേയും, നമ്മുടെ ആരോഗ്യത്തിന്റെയും, നമ്മുടെ സമൂഹത്തിന്റെയും അടിസ്ഥാനം നമ്മുടെ കാര്‍ഷിക വ്യവസ്ഥയാണ്. പ്രകൃതിയും സംസ്‌കാരവും കൊണ്ട് ഇന്ത്യ ഒരു കാര്‍ഷികാധിഷ്ഠിത രാജ്യമാണ്. അതിനാല്‍, നമ്മുടെ കര്‍ഷകന്‍ പുരോഗമിക്കുമ്പോള്‍, നമ്മുടെ കൃഷി പുരോഗമിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും അപ്പോള്‍, നമ്മുടെ രാജ്യവും പുരോഗമിക്കും'' പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രകൃതി കൃഷി എന്നത് അഭിവൃദ്ധിയുടെ ഒരു മാര്‍ഗ്ഗത്തോടൊപ്പം നമ്മുടെ മാതൃഭൂമിയെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം കര്‍ഷകരെ ഓര്‍മ്മിപ്പിച്ചു. ''നിങ്ങള്‍ പ്രകൃതിദത്ത കൃഷി ചെയ്യുമ്പോള്‍, നിങ്ങള്‍ ഭൂമി മാതാവിനെ സേവിക്കുന്നു, മണ്ണിന്റെ ഗുണനിലവാരവും അതിന്റെ ഉല്‍പാദനക്ഷമതയും സംരക്ഷിക്കുന്നു. നിങ്ങള്‍ പ്രകൃതി കൃഷി ചെയ്യുമ്പോള്‍ പ്രകൃതിയേയും പരിസ്ഥിതിയെയും സേവിക്കുകയാണ്. നിങ്ങള്‍ പ്രകൃതി കൃഷിയില്‍ ചേരുമ്പോള്‍, ഗൗമതയെ സേവിക്കാനുള്ള ഭാഗ്യവും നിങ്ങള്‍ക്ക് ലഭിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി; ഉടൻ മന്ത്രിസഭയുടെ അനുമതി തേടും
സുസ്ഥിരമായ ജീവിതശൈലിയെക്കുറിച്ചാണ് ലോകം മുഴുവന്‍ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''നൂറ്റാണ്ടുകളായി ഇന്ത്യ ലോകത്തെ നയിച്ച ഒരു മേഖലയാണിത്, അതുകൊണ്ട്, പ്രകൃതി കൃഷിയുടെ പാതയിലൂടെ നാം മുന്നോട്ട് പോയി, ഉയര്‍ന്നുവരുന്ന ആഗോള അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തേണ്ട സമയമാണിത്'', അദ്ദേഹം പറഞ്ഞു. പരമ്പരാഗത കൃഷിക്ക് വിഭവങ്ങളും പരിശീലനവും നല്‍കുന്ന ''പരമ്പരഗത് കൃഷി വികാസ് പദ്ധതി' പോലുള്ള പദ്ധതികളുടെ രൂപത്തില്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു. പദ്ധതിക്ക് കീഴില്‍ ലക്ഷക്കണക്കിന് കര്‍ഷകരുടെ നേട്ടത്തിനായി രാജ്യത്തുടനീളം 30,000 ക്ല സ്റ്ററുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 10 ലക്ഷം ഹെക്ടര്‍ പ്രദേശം ''പരമ്പരഗത് കൃഷി വികാസ് പദ്ധതിയില്‍'' ഉള്‍പ്പെടുത്തും. ഗംഗാ നദിയിലുടനീളം ഒരു പ്രകൃതിദത്ത കാര്‍ഷിക ഇടനാഴി സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക സംഘടിതപ്രവര്‍ത്തനം ഏറ്റെടുക്കുന്നതിനായി പ്രകൃതി കൃഷിയെ നമാമി ഗംഗാ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതി കൃഷിയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുന്നതിനുള്ള സാക്ഷ്യപ്പെടുത്തല്‍ സംവിധാനത്തെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ കയറ്റുമതി ചെയ്യുമ്പോള്‍ നല്ല വില ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഗ്രന്ഥങ്ങളിലും ജനകീയ സംസ്‌കാരത്തിലും മറഞ്ഞിരിക്കുന്ന പ്രകൃതിദത്ത കൃഷി അറിവുകളെ അനുസ്മരിച്ചുകൊണ്ട്, പുരാതന അറിവുകളെക്കുറിച്ചും അവ ആധുനിക കാലത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് കര്‍ഷകരെ എങ്ങനെ അറിയിക്കാമെന്നും ഗവേഷണം നടത്താന്‍ സ്ഥാപനങ്ങളോടും ഗവണ്‍മെന്റിതര സംഘടനകള്‍ (എന്‍.ജി.ഒ)കളോടും വിദഗ്ധരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാസരഹിത പ്രകൃതി ദത്ത ഉല്‍പ്പന്നങ്ങളുടെ ആവശ്യങ്ങള്‍ കുതിച്ചുചാടുന്നതിനനുസരിച്ച് ഉടന്‍ തന്നെ എല്ലാ പഞ്ചായത്തുകളിലും 75 കര്‍ഷകര്‍ പ്രകൃതി കൃഷി ചെയ്ത് തുടങ്ങിയ ഈ തുടക്കം പലമടങ്ങ് വര്‍ദ്ധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, 2022 മാര്‍ച്ചിലെ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഓരോ ഗ്രാമത്തിലും കുറഞ്ഞത് 75 കര്‍ഷകരെയെങ്കിലും പ്രകൃതിദത്തമായ കൃഷിരീതി അവലംബിക്കാന്‍ പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലയിലെ കര്‍ഷക ഗ്രൂപ്പുകള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, തലത്തികള്‍, കാര്‍ഷിക ഉല്‍പ്പാദന വിപണ കമ്മിറ്റികള്‍ (എ.പി.എം.സികള്‍), സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ വിവിധ തല്‍പ്പരകക്ഷികളേയും സ്ഥാപനങ്ങളെയും ജില്ലയില്‍ പ്രകൃതി കൃഷി സ്വീകരിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിന് ബോധവല്‍ക്കരിക്കാനും പ്രചോദിപ്പിക്കാനും സൂറത്ത് ജില്ല മൂര്‍ത്തവും ഏകോപിതവുമായ ശ്രമം നടത്തി. അതിന്റെ ഫലമായി, ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 75 കര്‍ഷകരെയെങ്കിലും കണ്ടെത്തി അവര്‍ക്ക് പ്രകൃതി കൃഷി ചെയ്യാന്‍ പ്രചോദനവും പരിശീലനവും നല്‍കി. 90 വ്യത്യസ്ത ക്ലസ്റ്ററുകളിലായി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയതിന്റെ ഫലമായി ജില്ലയിലുടനീളമുള്ള 41,000 കര്‍ഷകര്‍ക്ക് പരിശീലനം ലഭിച്ചു.