Updated on: 29 December, 2022 3:29 PM IST
Prime Minister Narendra Modi will launch 7800 Crores schemes in West Bengal

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച, പശ്ചിമ ബംഗാളിൽ 7,800 കോടി രൂപയുടെ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ഹൗറ റെയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. ട്രെയിൻ മാൾഡ ടൗൺ, ബർസോയ്, കിഷൻഗഞ്ച് എന്നീ സ്റ്റേഷനുകളിൽ ഇരുദിശകളിലും നിർത്തും. കൊൽക്കത്ത മെട്രോയുടെ പർപ്പിൾ ലൈനിന്റെ ജോക്ക-താരതാല സ്‌ട്രെച്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

അതേ ദിവസം, പ്രധാനമന്ത്രി INS നേതാജി സുഭാഷ് സന്ദർശിക്കുകയും, നേതാജി സുഭാഷിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും, അതോടൊപ്പം ഡോ. ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (Dr. Syama Prasad Mookerjee - National Institute of Water and Sanitation, DSPM-NIWAS) ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ജലം, ശുചിത്വം, എന്നിവയിൽ രാജ്യത്തെ ഒരു പരമോന്നത സ്ഥാപനമായി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും; ഇതൊടൊപ്പം കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകളുടെ വിവരങ്ങളുടെയും അറിവുകളുടെയും ഒരു പ്രധാന കേന്ദ്രമായി ഇത് പ്രവർത്തിക്കും.

ദേശീയ ഗംഗാ കൗൺസിലിന്റെ രണ്ടാമത്തെ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും. യോഗത്തിൽ കേന്ദ്ര ജലശക്തി മന്ത്രി, കൗൺസിൽ അംഗങ്ങളായ മറ്റ് കേന്ദ്ര മന്ത്രിമാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും. ഗംഗാനദിയുടെയും, അതിന്റെ പോഷകനദികളുടെയും മലിനീകരണം തടയുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള മൊത്തത്തിലുള്ള ചുമതല ദേശീയ ഗംഗ കൗൺസിലിനാണ്. 

നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയ്ക്ക് (NMCG) കീഴിൽ ₹990 കോടിയിലധികം ചെലവിൽ വികസിപ്പിച്ച 7 മലിനജല ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, 20 മലിനജല സംസ്കരണ പ്ലാന്റുകളും 612 കിലോമീറ്റർ ശൃംഖലയും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയ്ക്ക് (NMCG) കീഴിൽ 1585 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന 5 മലിനജല ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കും, 8 മലിനജല ശുദ്ധീകരണ പ്ലാന്റുകൾക്കും, അതിന്റെ 80 കിലോമീറ്റർ നെറ്റ്‌വർക്കിനും പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതികൾ പശ്ചിമ ബംഗാളിൽ 190 MLD പുതിയ STP ശേഷി കൂട്ടും. നോർത്ത് ബരാക്‌പൂർ, ഹൂഗ്ലി-ചിൻസുര, കൊൽക്കത്ത കെഎംസി ഏരിയ- ഗാർഡൻ റീച്ച്, ആദി ഗംഗ (ടോളി നല), മഹെസ്തല ടൗൺ എന്നീ പ്രദേശങ്ങൾക്ക് ഈ പദ്ധതികൾ പ്രയോജനം ചെയ്യും, പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര സർക്കാരിന് 2 കോടി കോവിഷീൽഡ് ഡോസുകൾ സൗജന്യമായി നൽകും

English Summary: Prime Minister Narendra Modi will launch 7800 Crores schemes in West Bengal
Published on: 29 December 2022, 03:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now