Updated on: 4 May, 2023 12:39 PM IST
Priority for education of fishermen children: Minister Saji Cherian

ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിലും മത്സ്യബന്ധന ഇതര മേഖലയിൽ ഒരാൾക്കെങ്കിലും തൊഴിൽ നൽകുവാനുള്ള പദ്ധതികൾ രൂപപ്പെടുത്തി വരികയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. വരുന്ന പത്ത് വർഷത്തിനുള്ളിൽ തന്നെ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്നും അരൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.

തീര മേഖലയിൽ കോടിക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണികഴിപ്പിച്ചു. ഫിഷറീസ് വകുപ്പ് മാത്രം 136 കോടി രൂപയുടെ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചു. തീരദേശ ജനതയെ ഹൃദയത്തോട് ചേർത്തു പിടിക്കുകയാണ് സർക്കാർ ലക്ഷ്യം. തീരദേശവാസികളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട നിരവധി പരാതികളും ഉയർന്നു വന്നിട്ടുണ്ട്. മത്സ്യസമ്പത്ത് കുറയുമ്പോൾ അത് പരിഹരിക്കാനുള്ള നടപടികൾ ശാസ്ത്രീയമായി തന്നെ കണ്ടെത്തുവാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. തീരമേഖലയെ വേണ്ട രീതിയിൽ പരിഗണിച്ചാൽ കേരളത്തിന്റെ സമ്പത്ത് ഘടന കുതിച്ചുയരും. അതുകൊണ്ടുതന്നെ ആഴക്കടൽ മത്സ്യബന്ധനത്തെ പരമാവധി ഉപയോഗിക്കും. ഇതിനായി എല്ലാ ആധുനിക സൗകര്യങ്ങളും ചേർന്ന 10 ബോട്ടുകൾ ബോട്ടൊന്നിന് ഒരു കോടി 56 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു കഴിഞ്ഞു. സുരക്ഷാ ഉപകരണങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, മികച്ച മത്സ്യബന്ധന യാനങ്ങൾ, ഇങ്ങനെ മൊത്തത്തിൽ ഒരു നവീകരണം തീരദേശ മേഖലയിൽ കൊണ്ടുവരുവാനാണ് സർക്കാർ ലക്ഷ്യം.

കേരളത്തിലെ മത്സ്യതൊഴിലാളി മേഖലയിൽ നിരവധി കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയത്. അതിൽ പതിനൊരായിരം കോടി രൂപ ഫിഷറീസ് വകുപ്പ് മാത്രം ചിലവഴിച്ചിട്ടുണ്ട്. തീരസദസ്സ് കഴിഞ്ഞാലുടൻ മത്സ്യ തൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷ കൂടുതൽ വിപുലമാക്കാനുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പള്ളിത്തോട് ചാവടി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി തീരസദസ്സിൽ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കുടിവെള്ള വിതരണം ഉറപ്പാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. സി. ആർ. ഇസഡ് പ്രശ്നവുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം പരിഹരിക്കുന്നതിനായുള്ള നടപടികൾ കൈകൊള്ളും. സി. ആർ. ഇസഡ് നിബന്ധനകൾ മൂലം പള്ളിത്തോട് സ്കൂളിലെ ക്ലാസ്സ്‌ മുറികൾക്ക് ഫിറ്റ്നസ് കിട്ടാത്ത വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും ക്ലാസ് മുറികൾക്ക് താൽക്കാലികമായി ഫിറ്റ്നസ് അനുവദിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അരൂർ മണ്ഡലത്തിലെ ഉൾനാടൻ മത്സ്യതൊഴിലാളികളുടെ പ്രധാന പ്രശ്നമായ വേലിയേറ്റ വെള്ളപ്പൊക്കം പരിഹരിക്കാൻ സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട് അതിനുള്ള നടപടികളും ഉടൻ ആരംഭിക്കും. അന്ധകാരനഴി പൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇറിഗേഷൻ മന്ത്രിയോട് ചർച്ച ചെയ്യും കുട്ടനാട് കാർഷിക മേഖലയെയും കായലിലെ മൽസ്യ സമ്പത്തിനെയും ബാധിക്കാത്ത തരത്തിൽ പൊഴികൾ നിയന്ത്രിക്കാനുള്ള സമയ ക്രമീകരണം കൊണ്ടുവരാനുള്ള നടപടികളും ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സി. ആർ. ഇസഡ് പ്രശ്നം മൂലം ഭവന നിർമ്മാണം നടത്താൻ കഴിയാത്ത നിരവധി പരാതികൾ തീരസദസ്സിൽ ലഭിച്ചിട്ടുണ്ട് ആ പ്രശ്നങ്ങൾ ഗൗരവകരമായി തന്നെ കാണും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തും.

ബന്ധപ്പെട്ട വാർത്തകൾ: ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മെയ് നാലിന് മുഖ്യമന്ത്രി നിര്‍വഹിക്കും

ചടങ്ങിൽ ദലീമ ജോജോ എം. എൽ. എ. അദ്യക്ഷതവഹിച്ചു. എ. എം ആരിഫ് എം. പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി, മത്സ്യബോർഡ്‌ ചെയർമാൻ കൂട്ടായി ബഷീർ, പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത ഷാജി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി. എം. പ്രമോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മോളി രാജേന്ദ്രൻ, വി. ജെ. ജയകുമാർ, ആർ. പ്രദീപ്‌, രാഖി ആന്റണി, മുഖമ്മദ്കുട്ടി അഷറഫ്, വി. വി. ആശ, ഡി. വിശ്വംഭരൻ, പി. എസ് സുധീഷ്, ധന്യ സന്തോഷ്‌, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സജിമോൾ ഫ്രാൻസിസ്, അനന്ദു രമേശൻ, ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻഎസ് ശ്രീലു, തീരദേശ വികസന കോർപ്പറേഷൻ അംഗം പി. ഐ ഹാരിസ്, പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഫാദർ യേശുദാസ് കൊടിവീട്ടിൽ, ഫിഷറീസ് ജോയിൻ ഡയറക്ടർ എം ശ്രീകണ്ഠൻ, മത്സ്യ ഫെഡ് ജില്ല മാനേജർ ബി.ഷാനവാസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് എ.വി.അനിത, ട്രേഡ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മൽസ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: അസാധാരണമായ കാലാവസ്ഥ: വർഷത്തിലെ ഏറ്റവും ചൂടേറിയ മാസത്തിൽ ഡൽഹിയിൽ മൂടൽമഞ്ഞ്

English Summary: Priority for education of fishermen children: Minister Saji Cherian
Published on: 04 May 2023, 12:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now