Updated on: 30 May, 2025 4:31 PM IST
കാർഷിക വാർത്തകൾ

1. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കെൽട്രോണിന്റെ സഹായത്തോടു കൂടി വികസിപ്പിച്ച പുതിയ വെബ്സൈറ്റ് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ കശുമാവ് കൃഷി വികസന ഏജൻസിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഏകീകരിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകൾ അടങ്ങുന്ന കർഷക സൗഹൃദമായ പുതിയ വെബ്സൈറ്റും, കശുമാവ് ഗ്രാഫ്റ്റുകൾ സുതാര്യവും, സുഗമവുമായി ലഭ്യമാകുന്ന നവീകരിച്ച ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിനുമാണ് തുടക്കമായത്. കർഷകന് കശുമാവിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. നടീൽ വസ്തുക്കൾ, നടീൽ രീതികൾ, കശുമാവ് ഇനങ്ങൾ, വിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത, കശുവണ്ടി ഉത്പാദനത്തിന്റെ സാമ്പത്തിക ശാസ്ത്രം, കശുമാവ് തൈകൾ ലഭ്യമാകുന്ന നഴ്സറികൾ, കശുമാവിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കശുമാവിന്റെ പൈതൃക ശാസ്ത്രം, കർഷകരുടെ അനുഭവ സമ്പത്ത്, വിജയ ഗാഥകൾ എന്നിവയുടെ സമ്പുഷ്ട്ട ഉറവിടമാണ് ഈ വെബ്സൈറ്റ്. വിത്ത് മുതൽ വിപണനം വരെയുള്ള കാര്യങ്ങൾക്ക് പുറമെ ആഗോളതലത്തിൽ കേരളത്തിലെ കശുവണ്ടിയുടെ സ്ഥാനം എന്നിവ അറിയുവാനുള്ള ഒരു സമ്പുഷ്ട്ട ഉറവിടമാണ് ഈ കർഷക സൗഹൃദ വെബ്സൈറ്റ്. കശുമാവ് കൃഷിയെ സംബന്ധിക്കുന്ന സമഗ്ര പരിഹാരത്തിനായി കശുമാവ് കൃഷി ഡോക്ടർ ടൂൾ, കശുമാവ് കൃഷി കലണ്ടർ, കർഷകരുടെ പരാതികൾ, സംശയങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി കശുമാവ് കർഷക ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി https://ksacc.kerala.gov.in/ എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

2. തിരുവനന്തപുരം മിത്രനികേതൻ കൃഷിവിജ്ഞാനകേന്ദ്രം നടീൽ വസ്തുക്കളുടെ ഉല്പാദനരീതികൾ എന്ന വിഷയത്തിൽ ജൂൺ 4, 5 തീയതികളിൽ രണ്ടു ദിവസത്തെ കാർഷിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്ന പരിശീലത്തിന് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രാവിലെ 10 മണി മുതൽ പരിശീലനം ആരംഭിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ജൂൺ മൂന്നാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രേഷൻ ഫീസ് അടച്ച് അതിന്റെ സ്ക്രീൻഷോട്ടും പേരും വാട്ട്സ് ആപ്പ് മുഖേന 94478 56216 എന്ന ഫോൺ നമ്പറിൽ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത നാല് ദിവസങ്ങളിലും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ റെഡ് അലർട്ടും ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടുമാണ് നിലനിൽക്കുന്നത്. കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: 'Production methods of seeds and seedlings' two-day agricultural training program.... more agricultural news
Published on: 30 May 2025, 04:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now