Updated on: 26 June, 2021 12:00 PM IST
മരച്ചീനിയിൽ നിന്ന് ജൈവകീടനാശിനി നിർമ്മാണം

മരിച്ചീനി ഇലകളിൽനിന്ന് ജൈവ കീടനാശിനി നിർമ്മിച്ച കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൻറെ ശാസ്ത്ര വിഭാഗത്തിന് ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നു. 2010 ൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. എ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യമായി മരച്ചീനിയുടെ ഇലകളിൽ നിന്നും തോലുകളിൽ നിന്നും ജൈവകീടനാശിനികൾ വേർതിരിച്ചെടുക്കാൻ ഉള്ള പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്.

ഈ സംരംഭത്തിന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഗവൺമെൻറ് ആണ് സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്. മരച്ചീനിയുടെ ഇല പലപ്പോഴും ഉപയോഗശൂന്യമാകുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് കാരണം ഇതിൽ അടങ്ങിയിരിക്കുന്ന സൈനോജ് എന്ന ഘടകത്തിന്റെ സാന്നിധ്യം തന്നെയാണ്.

എങ്കിലും ഉപയോഗശൂന്യമാകുന്ന ഈ ഇലകളുടെ സാധ്യതകൾ കണ്ടെത്തുകയും അത് വിജയത്തിൽ എത്തിക്കുകയും ചെയ്ത കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർക്ക് ഇത് അഭിമാനാർഹമായ നേട്ടമാണ്. കേരളത്തിൽ വിവിധയിടങ്ങളിൽ ഉള്ള കർഷകരുടെ വാഴ കൃഷിയിൽ ആണ് മരച്ചീനി ഇലകളിൽ നിന്ന് നിർമ്മിച്ച ഈ ജൈവകീടനാശിനി ആദ്യമായി ഉപയോഗിച്ചത്. ഇതിൻറെ ഗുണഫലങ്ങൾ കർഷകർ ഒന്നടക്കം സാക്ഷ്യപ്പെടുത്തി.

The Department of Science of the Central Tuber Research Institute, which has developed an organic pesticide from marijuana leaves, has received national recognition. In 2010, he became the Principal Scientist at the Central Tuber Research Institute. C. The team, led by A. Prakash, first initiated the process of extracting bio-pesticides from the leaves and bark of tapioca.

ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ജൈവ കീടനാശിനി ഉൽപാദന കേന്ദ്രം വഴി മരിച്ചീനി ഇലകളിൽനിന്ന് അതിൻറെ ഗുണഫലങ്ങൾ വേർതിരിച്ചെടുത്ത് നന്മ, മേന്മ,ശ്രേയ എന്നിങ്ങനെ മൂന്ന് ജൈവകീടനാശിനികൾ ഇന്ന് ഉണ്ടാക്കിയിരിക്കുന്നു. കർഷകർക്ക് താങ്കളുടെ തോട്ടത്തിൽ തലവേദനയാകുന്ന മീലിമുട്ട, മുഞ്ഞ തുടങ്ങിയവയെ ചെറുക്കാൻ ഈ ജൈവകീടനാശിനി അത്യുത്തമമാണ്.

ജൈവ കീടനാശിനി വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള പരിഗണനയിലാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ..

English Summary: Proud achievement for Central Tuber Crop Research Scientists
Published on: 26 June 2021, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now