1.കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം നൽകുന്നു.
മലപ്പുറം ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം - വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക.
സഹായത്തിന് താല്‍പ്പര്യമുള്ളവവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എന്‍.സി), സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 30 നകം സമര്‍പ്പിക്കണം.
മുന്‍ വര്‍ഷങ്ങളില്‍ ധന സഹായം ലഭിച്ച കാവുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷാ ഫോം വനം വകുപ്പ് വെബ്‌സൈറ്റില്‍ നിന്നോ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷണല്‍ ഓഫീസില്‍ നിന്നോ ലഭിക്കും. വെബ് സൈറ്റ്: www.forest.kerala.gov.in. ഫോണ്‍: 0483 2734803, 8547603857, 8547603864.
2.വനമിത്ര പുസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
2021 വര്‍ഷത്തില്‍ ജില്ലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.
വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇതിനായി ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ലഘു കുറിപ്പും ഫോട്ടോയും സഹിതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എന്‍.സി), സാമൂഹ്യ വനവത്ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 0483 2734803, 8547603857, 8547603864.