Updated on: 4 December, 2020 11:18 PM IST

 

മെയ് എട്ടു മുതൽ മുൻഗണന ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു.
നീല, വെള്ള കാർഡുകൾക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ മെയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് 10 കിലോ അരിവീതം അധികമായി ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും വിതരണം.

മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ അധിക വിഹിതം മെയ്, ജൂൺ മാസങ്ങളിലും തുടരും. ഇവർക്ക് സാധാരണ ലഭിക്കുന്ന റേഷൻ വിഹിതത്തിന് പുറമെയാണ് കേന്ദ്രവിഹിതം നൽകുന്നത്.
മുൻഗണനാ വിഭാഗം കാർഡുകൾക്ക് (മഞ്ഞ, പിങ്ക് കാർഡുകൾ) ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല നൽകുന്നതിന് കേന്ദ്രവിഹിതം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ വിഹിതം ഈ മാസംതന്നെ കാർഡ് ഒന്നിന് 1+1 (2 കിലോ) വീതം പയർ അല്ലെങ്കിൽ കടല എന്ന പ്രകാരം വിതരണം ചെയ്യും.

 
English Summary: Provision kits for Non-priority category will start  May 8
Published on: 06 May 2020, 01:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now