തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രില്‍ 30ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് www.keralapsc.gov.in ല്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ രണ്ടിനകം സമര്‍പ്പിക്കാം.
- സംസ്ഥാനതല ജനറല്‍ റിക്രൂട്ട്മെന്‍റ് വിഭാഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസി. എന്‍ജിനീയര്‍ (ഒഴിവുകള്‍-83, കാറ്റഗറി നമ്ബര്‍ 127/2021),
- സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ അസി.എന്‍ജിനീയര്‍ സിവില്‍ (കാറ്റഗറി 128/2021),
- കെ.ടി.ഡി.സി ലിമിറ്റഡില്‍ എ.ഇ സിവില്‍ (കാറ്റഗറി 134/2021),
- ഹാര്‍ബര്‍ എന്‍ജിനീയറിങ്ങില്‍ എ.ഇ സിവില്‍ (126/2021),
- തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സീയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-3 (135/2021),
- ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ (വിവിധ വിഷയങ്ങളില്‍ 21 ഒഴിവുകള്‍) (112-121/2021),
- ആരോഗ്യവകുപ്പില്‍ നഴ്സിങ് ട്യൂട്ടര്‍ (122/2021),
- ചരക്ക് സേവന നികുതി വകുപ്പില്‍ സ്റ്റേറ്റ് ടാക്സ് ഓഫിസര്‍ (123/2021),
- പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (125/2021),
- എക്സിക്യൂട്ടിവ് അസിസ്റ്റന്‍റ് (137/2021),
- സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്സ്) (127/2021),
- ഗ്രാമവികസന വകുപ്പില്‍ ലെക്ചർ ഹോംസയന്‍സ് (129-130/2021),
- പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ് (ന്യൂമിസ്മാറ്റിക്സ്) (131/2021),
- മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (133/2021),
- പബ്ലിക് റിലേഷന്‍സില്‍ ആര്‍ട്ടിസ്റ്റ് (132/2021), ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസില്‍ ബീ കീപ്പിങ് ഫീല്‍ഡ്മാന്‍ (136/2021),
- പൗള്‍ട്രി വികസന കോര്‍പറേഷനില്‍ പ്രൈവറ്റ് സെക്രട്ടറി എല്‍.ഡി ക്ലര്‍ക്ക് (138-139/2021)
- അഗ്രോ ഇന്‍ഡസ്ട്രീസില്‍ ജൂനിയര്‍ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (140/2021),
- ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ മെക്കാനിക്കല്‍ ഡ്രാഫ്റ്റ്സ്മാന്‍ (142/2021)
മുതലായ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ജില്ലതല ജനറല്‍ റിക്രൂട്ട്മെന്‍റ് വിഭാഗങ്ങളില്‍പ്പെടുന്ന തസ്തികകളും സംസ്ഥാനതല എന്‍.സി.എ വിഭാഗത്തില്‍പ്പെടുന്ന തസ്തികകളും യോഗ്യത മാനദണ്ഡങ്ങളുമൊക്കെ ഗസറ്റ് വിജ്ഞാപനത്തിലുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapsc.gov.in റിക്രൂട്ട്മെന്‍റ് ലിങ്കിലും ലഭ്യമാകും.