Updated on: 11 April, 2021 1:17 PM IST

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. വിദ്യാഭ്യാസം, ഓഫീസ് അറ്റൻഡന്റ്, സിവിൽ എക്സൈസ് ഓഫീസർ, ക്ലാർക്ക്, ആയ, അസിസ്റ്റന്റ് സർജൻ, ജൂനിയർ കൺസൾട്ടന്റ്, വെറ്ററിനറി സർജൻ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയായി കേരള പി.എസ്.സി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൊത്തം 60 തസ്തികകളിലേക്കാണ് പിഎസ്‌സി പുതുതായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായപരിധി 18-36. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടാകും. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5 ആണ്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (Secretariat Assistant)

അസിസ്റ്റന്റ് ഓഡിറ്റർ ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷൻ/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ലോക്കൽ ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രിബ്യൂണൽ/സ്പെഷ്യൽ ജഡ്ജസ് ആൻഡ് എൻക്വയറി കമ്മിഷണർ ഓഫീസ്.

ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം. 02.01.1985നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം.  പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) (General Recruitment)

ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. വിദ്യാഭ്യാസം, പ്ലംബർ കം ഓപ്പറേറ്റർ ആരോഗ്യം, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് കക പഞ്ചായത്ത്.

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (Special Recruitment)

ഓഫീസ് അറ്റൻഡന്റ്, സിവിൽ എക്സൈസ് ഓഫീസർ ,ക്ലാർക്ക്, ആയ.

എൻ.സി.എ.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോ ഡയഗ്നോസിസ് , അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി, അസിസ്റ്റന്റ് സർജൻ, ജൂനിയർ കൺസൾട്ടന്റ്, വെറ്ററിനറി സർജൻ, ലക്ചറർ (സിവിൽ എൻജിനിയറിങ്), ഗോഡൗൺ മാനേജർ , അസിസ്റ്റന്റ് കമ്ബയിലർ, ഹൈസ്‌കൂൾ ടീച്ചർ അറബിക്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്.

ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ മേയിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഇതിൽ ഉൾപ്പെടില്ല.

English Summary: PSC: Notification has been issued for 60 new posts including Secretariat Assistant
Published on: 11 April 2021, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now