Updated on: 21 July, 2021 8:42 PM IST
Pulasa Fish

രാജ്യത്തെ ഏറ്റവും വിലയേറിയ മത്സ്യങ്ങളിൽ ഒന്നായ പുലാസ വീണ്ടും വാര്‍ത്തകളിൽ നിറയുകയാണ്. ഗോദാവരി നദിയിൽ നിന്ന് ലഭിക്കുന്ന മീന് കിലോഗ്രാമിന് 5000 രൂപ മുതൽ 17,000 രൂപ വരെയാണ് വില. 

മൺസൂൺ എത്തിയതോടെ മത്സ്യവും വിലയും വീണ്ടും ശ്രദ്ധയാകര്‍ഷിക്കാൻ കാരണമുണ്ട്. ഗോദാവരിയിൽ മൺസൂൺ കാലത്ത് കുടുംബാംഗങ്ങൾ എല്ലാം ഒത്ത് പുലാസ മീൻകറി ഉണ്ടാക്കുന്നത് ഒരു ആചാരമാണത്രെ. ഹിൽസ എന്നും ഈ മീന് അറിയപ്പെടാറുണ്ട്.

താലിമാല വിറ്റാലും പുലാസ കഴിക്കണമെന്നാണ് ആന്ധ്രക്കാരുടെ ഇടയിലെ ചൊല്ല് . രുചിയേറിയ ഈ മത്സ്യം ലഭിക്കുന്നതും മഴക്കാലത്താണ്. ഇവിടുത്തെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളിലും മീൻ ലഭിക്കും. സീസണിൽ ദിവസേന 50 കിലോഗ്രാമിനടുത്ത് മീൻ ലഭിക്കാറുണ്ട്. ഭൂരിഭാഗവും ഇവിടങ്ങളിൽ നിന്നുള്ളവര്‍ തന്നെ വാങ്ങും.

ആന്ധ്രാപ്രദേശിന് പുറമേ തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലും പുലാസക്ക് ഡിമാൻഡ് ഉണ്ട്. ബംഗ്ലാദേശിൽ നിന്ന് ഇറക്കുമതിയുമുണ്ട്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലായളവിലാണ് ഗോദാവരി നദിയിൽ നിന്ന് ഈ മത്സ്യം ലഭിക്കുന്നത്.എല്ലാ വര്‍ഷവും അഡ്വാൻസ് നൽകി പോലും മീൻ നേരത്തെ ബുക്ക് ചെയ്യുന്നവരുണ്ട്.

ആന്ധ്രയിൽ കൈക്കൂലിയായും പുലാസ നൽകുന്നവരുണ്ട്. പരമ്പരാഗത രീതിയിൽ തന്നെയാണ് മീൻ കറി തയ്യാറാക്കുന്നത്. എന്നാൽ മത്സ്യത്തിന് തീ വില വരാനുള്ള കാരണം വ്യക്തമല്ല. 

ശുദ്ധ ജല മത്സ്യമാണെന്നതും രുചിയും തന്നെ ആയിരിക്കണം ഡിമാൻഡ് ഉയര്‍ത്തുന്നത്.

English Summary: Pulasa fish; Prices range from Rs 5,000 to Rs 17,000 per Kg
Published on: 21 July 2021, 08:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now