Updated on: 2 March, 2023 9:27 PM IST
മണ്ണുപുറത്തെ പുനര്‍ഗേഹം ഫ്ളാറ്റ് നിര്‍മാണം അവസാന ഘട്ടത്തിലേക്ക്; സന്നദ്ധരായ മത്സ്യത്തൊഴിലാളികള്‍ക്ക് ബന്ധപ്പെടാം

ആലപ്പുഴ: തീരപ്രദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍  താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയായ പുനര്‍ഗേഹം വഴി പുറക്കാട് വില്ലേജില്‍ മണ്ണുപുറത്ത് നിര്‍മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. നിശ്ചിത ദൂര പരിധിക്കുള്ളില്‍ അധിവസിക്കുന്നകുടുംബങ്ങളില്‍ ഫ്ളാറ്റ് സമുച്ചയത്തിലേയ്ക്ക് മാറി താമസിക്കുന്നതിന് സന്നദ്ധരായിട്ടുള്ളവര്‍ അതത് മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

പുറക്കാട് വില്ലേജില്‍ മണ്ണുപുറത്ത് ബ്ലോക്ക് നമ്പര്‍ 21 ല്‍ റീസര്‍വ്വേ 123/2ല്‍പ്പെട്ട പ്രദേശത്ത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്നും ഫിഷറീസ് വകുപ്പിന് കൈമാറിയ 348 സെന്റ് ഭൂമിയില്‍ 228 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഫ്ളാറ്റ്സമുച്ചയത്തിന്റെ നിര്‍മ്മാണമാണ് അവസാ ഘട്ടത്തിലേക്ക് അടുക്കുന്നത്.   ആധുനിക ഫ്ളാറ്റ് സമുച്ചയത്തിന് 17 ബ്ലോക്കുകളിലായി 228 വ്യക്തിഗത ഫ്ളാറ്റ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോ ബ്ലോക്കിലും 12 വ്യക്തിഗത ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് കേരള തീരദേശ വികസനകോര്‍പ്പറേഷന്‍ മണ്ണുമ്പുറം ഫ്ളാറ്റ് നിര്‍മ്മിക്കുന്നത്. 491 ചതുരശ്ര മീറ്റര്‍വിസ്തൃതിയുള്ള ഓരോ ഫ്ളാറ്റിലും 2 കിടപ്പുമുറി, ഒരു അടുക്കള, ഒരു ലിവിംഗ് /ഡൈനിംഗ് ഏരിയ, ടോയ്ലറ്റ്എന്നിവയാണുള്ളത്. ഫ്ളാറ്റുകള്‍ക്കായി ഏകീകൃത കുടിവെള്ളം സംവിധാനവും, 1 ലക്ഷംലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക്, ഫ്ളാറ്റ് സമുച്ചയത്തിനായി ചുറ്റുമതില്‍, ഇന്റെര്‍ലോക്ക് പാകിയ നടപ്പാതകള്‍, ടാര്‍ റോഡ് എന്നിവയും ഒരുങ്ങുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: 2321 കുടുംബങ്ങൾക്ക് വീടൊരുക്കി പുനർഗേഹം പദ്ധതി

മാറി താമസിക്കാന്‍ സന്നദ്ധരായവര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം

നിശ്ചിത ദൂരപരിധിയിലുള്ള കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാന്‍ തയ്യാറാവുന്ന ഗുണഭോക്താവിന്  ഭൂമി വാങ്ങാനും ഭവന നിര്‍മ്മാണത്തിനും കൂടി പരമാവധി 10 ലക്ഷം രൂപ  ധനസഹായപദ്ധതിയും പുനര്‍ഗേഹം വഴി ഫിഷറീസ് വകുപ്പിന് നിലവിലുണ്ട്് . ഭൂമി വാങ്ങുന്നതിന് പരമാവധി 6 ലക്ഷം രൂപയും ഭവന നിര്‍മ്മാണത്തിനു  നാലുലക്ഷം രൂപയും അടക്കം 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഭൂമി വാങ്ങുന്നതിനായി 6 ലക്ഷം രൂപയില്‍ കുറവാണ് ചെലവാകുന്നതെങ്കില്‍ ബാക്കി തുക ഭവന നിര്‍മ്മാണത്തിനായി ഉപയോഗിക്കാവുന്നതാണ്.  ഭൂമി വാങ്ങുന്നതിനായി രജിസ്ട്രേഷനും ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഭവന നിര്‍മ്മാണത്തിനായി എഗ്രിമെന്റ് വയ്ക്കുന്ന മുറക്ക് 40 ശതമാനം തുക  ഒന്നാം ഘട്ടം ധന സഹായമായും ലിന്റല്‍ മട്ടം പൂര്‍ത്തിയാകുമ്പോള്‍ 40 ശതമാനം തുക രണ്ടാം ഘട്ടമായും,  നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറക്കു 20 ശതമാനം മൂന്നാം ഘട്ടം അനുവദിക്കുന്നു. കൂടാതെഗുണഭോക്താവ് രണ്ട് സെന്റില്‍ കുറയാത്ത ഭൂമിയും 400 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത വാസയോഗ്യമായ ഭവനവും വാങ്ങുന്ന പക്ഷം 10 ലക്ഷം രൂപ പൂര്‍ണമായി അനുവദിക്കുന്നതാണ്. ഗുണഭോക്താവ് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവും  നിലനിര്‍ത്തി നല്‍കും.

2018 -2019 സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കിയ സര്‍വ്വേ പ്രകാരം ആലപ്പുഴ ജില്ലയില്‍ തീരപ്രദേശത്ത് 50 മീറ്റര്‍ പരിധിയില്‍ 4660 കുടുംബങ്ങള്‍ അധിവസിക്കുന്നതായാണ് കണ്ടെത്തിയത്.1804 കുടുംബങ്ങളെ ജില്ലാതല കമ്മിറ്റി ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുണ്ട് .നിലവില്‍ പദ്ധതിയില്‍ മാറി താമസിക്കുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുള്ളത് 1197 ഗുണഭോക്താക്കള്‍ ആണ്. 813 ഗുണഭോക്താക്കള്‍ പദ്ധതി പ്രകാരം ഭൂമി കണ്ടെത്തി ഭൂമി വില ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. 706 ഗുണഭോക്താക്കള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും 459 ഗുണഭോക്താക്കള്‍ പദ്ധതി ധനസഹായം പൂര്‍ണമായും കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. 267ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും 186 ഗുണഭോക്താക്കള്‍ സുരക്ഷിതമായ ഭവനത്തിലേക്ക് മാറി താമസിക്കുകയും ചെയ്തുകഴിഞ്ഞു.

English Summary: Punargeham flat construction near the final stage; Interested fishermen can contact
Published on: 02 March 2023, 09:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now