Updated on: 4 December, 2020 11:18 PM IST
കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് മുന്നറിയിപ്പുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി പുതിയ റേഡിയോ ചാനലുമായി മഹാരാഷ്ട്ര. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി വിദഗ്ധസംഘത്തെ അയക്കും. 
 
ലാത്തൂര്‍ ജില്ലയിലെ ലോഡഗ ഗ്രാമത്തിലായിരിക്കും റേഡിയോ സ്റ്റേഷന്‍റെ പ്രവര്‍ത്തനം.
 
മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അടങ്ങുന്ന കര്‍ഷകസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കാലാവസ്ഥാമാറ്റം. കഴിഞ്ഞ രണ്ടു മാസങ്ങളായി മഹാരാഷ്ട്രയില്‍ മൂടിയ കാലാവസ്ഥയാണ് കണ്ടുവരുന്നത്. സതാര, സാംഗ്ലി ഭാഗങ്ങളില്‍ കടുത്ത മണ്‍സൂണ്‍ കാലവര്‍ഷമാണ് ലഭിച്ചത്. മറാത്വാഡ ഭാഗത്താവട്ടെ, മണ്‍സൂണിന് ശേഷം കൃഷി നശിക്കുകയും ചെയ്തു. 
 
കാലാവസ്ഥാമാറ്റവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമെല്ലാം പുതിയ റേഡിയോ ചാനല്‍ ചര്‍ച്ച ചെയ്യും.
English Summary: Radio Channel in Maharashtra To Inform Farmers About Climate Change
Published on: 20 November 2019, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now