കാർഷിക മേഖലയിലെ സംരംഭകത്വ വികസനത്തിൽ എക്കാലവും സംരംഭകർക്ക് താങ്ങായി പ്രവർത്തിക്കുന്ന കേരള കാർഷിക സർവ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിന്റെ ഈ വർഷത്തെ അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം, സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.
കെ.എ.യു. റെയ്സ്, കെ.എ.യു. പെയ്സ് എന്നിങ്ങനെ രണ്ടിന പ്രോഗ്രാമുകളിലായി ഇക്കഴിഞ്ഞ നാല് വർഷത്തിനകം നൂറ്റി അറുപത്തിയൊൻപതോളം നവസംരംഭകരെ കെ.എ.യു. റാഫ്ത്താർ അഗ്രിബിസിനസ്സ് ഇൻക്യുബേറ്റർ പ്രാപ്തരാക്കി കഴിഞ്ഞു. ഈ സാമ്പത്തിക വർഷത്തിലെ കെ.എ.യു. റെയ്സ് 2023, കെ.എ.യു. പെയ്സ് 2023, പ്രോഗ്രാമുകളിലേക്ക് 2023 മെയ് മാസം ഒന്നാം തീയതി മുതൽ അപേക്ഷിക്കാവുന്നതാണ്.
നൂതന ആശയങ്ങളുള്ള കാർഷിക മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നവസംരംഭകർക്കും പ്രോഗ്രാമുകളിലേക്കായി അപേക്ഷിക്കാം. സർക്കാരിന്റെ കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആർ. കെ. വി. വൈ റാഫ്ത്താർ പദ്ധതിയുടെ കീഴിലാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്.
കാർഷിക മേഖലയിൽ വേറിട്ട ആശയങ്ങളുള്ളവർക്ക് അവ പ്രോട്ടോടൈപ്പുകളായി വികസിപ്പിച്ചെടുക്കുന്നതിനായി അഗ്രി പ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമിലേക്കും (കെ.എ.യു. റെയ്സ് 2023), നിലവിൽ സംരംഭം തുടങ്ങിയവർക്ക് പാട്ടോടൈപ്പുകളുടെ വിപുലീകരണത്തിനും വാണിജ്യവത്കരണത്തിനുമായി സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്കും (കെ.എ.യു. പേസ് 2023) അപേക്ഷിക്കാം. കെ.എ.യു. റെയ്സ് 2023 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 5 ലക്ഷം രൂപ വരെ ഗ്രാന്റും ലഭ്യമാകുന്നതാണ്.
കെ.എ.യു. പെയ്സ് 2023 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോട്ടോടൈപ്പുകളുടെ വാണിജ്യവത്കരണത്തിനായുള്ള വിദഗ്ദ മാർഗ്ഗ നിർദ്ദേശങ്ങളും സാങ്കേതിക സാമ്പത്തിക സഹായവും അഗ്രിബിസിനസ്സ് ഇൻക്യൂബേഷൻ സൗകര്യം ഉപയോഗപ്പെടുത്തുവാനുള്ള അവസരവും ലഭ്യമാക്കുന്നു. വിവിധ ഘട്ട സ്ക്രീനിങ്ങുകൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ട് അപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റും ലഭ്യമാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.kau.in അല്ലെങ്കിൽ www.rabi.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ rabi@kau.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ അഗ്രിബിസിനസ്സ് ഇൻക്യബേറ്ററിലേക്ക് പോസ്റ്റ് വഴിയോ ഗൂഗിൾ ഫോം മുഖേനയോ അയക്കാവുന്നതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 29.05.2023 (4 PM).
ഫോൺ നമ്പർ. 8330801782 / 0487-2438332