അടുത്ത നാലു ദിവസം ഒറ്റപെട്ട മഴ സാധ്യത.. പിന്നീട് വരണ്ട കാലാവസ്ഥ
വരുന്ന നാലു ദിവസം കേരളത്തിൽ വിവിധയിടങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായി തന്നെ ഇടത്തരം ശരാശരി മഴ സാധ്യത. പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിലും മലയോര മേഖലകളിലും. ഇടുക്കി പത്തനംതിട്ട കൊല്ലം തിരുവനന്തപുരം കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ ഇന്ന് മുതൽ അടുത്ത നാലു ദിവസം പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യത ഉണ്ട്. ചിലയിടത്തു ഇടിയോടു കൂടിയ മഴ സാധ്യതയും നിലനിൽക്കുന്നു. തൃശൂർ മുതൽ വടക്കൻ ജില്ലകളിലും ഒറ്റപെട്ട മഴകൾ ലഭിക്കും. ആകാശം പൊതുവെ മേഘാവൃതമായിരിക്കും.
വരുന്ന 30താം തിയതി മുതലോ 1ആം തിയതി മുതലോ ഏതാനും ദിവസം കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.തുലാവര്ഷത്തിനു തൊട്ടു മുൻപ് കേരളത്തിന്റെ കാലാവസ്ഥയിൽ ഉണ്ടാകുന്ന ഒരു സാധാരണ മാറ്റം ആണിത്.വരണ്ട കാലാവസ്ഥക്ക് ശേഷം കേരളത്തിൽ തുലാവർഷം ആരംഭിക്കുന്നതാണ്.
കാലവർഷം പിൻവാങ്ങൽ 28ആം തിയതിയോടെ
ഉത്തരേന്ത്യയിൽ നിന്നും കാലവർഷം പിൻവാങ്ങൽ വരുന്ന 28 ആം തിയതോടെ രാജസ്ഥാനിൽ നിന്നും ആരംഭിക്കാനാണ് നിലവിലെ സാഹചര്യം.
തുലാവർഷം ഒക്ടോബർ 16 ഓടെ
കേരളത്തിൽ വടക്കു കിഴക്കൻ കാലവർഷം ഒക്ടോബർ 16 ഓടെ ആരംഭിക്കും എന്നു Weather In Kerala നിരീക്ഷിക്കുന്നു. കാലവർഷം ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നതോടു കൂടിയാണ് കേരളം അടക്കം ഉള്ള തെക്കൻ സംസ്ഥാനങ്ങളിൽ വടക്കുകിഴക്കൻ കാലവർഷം ആരംഭിക്കുന്നത്..തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുന്നതോടുകൂടി വടക്കു കിഴക്കുനിന്നുള്ള കാറ്റു ശക്തിപെടുന്നതോടെ ബംഗാൾ ഉൾകടലിലിൽ നിന്നുമുള്ള ഈർപ്പം നിറഞ്ഞ കാറ്റാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വടക്കു കിഴക്കൻ കാലവർഷം കൊണ്ടുവരുന്നത്.ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദങ്ങൾക്കും ചുഴലി കാറ്റും രൂപപ്പെടാനുള്ള സാഹചര്യങ്ങളും ഉടലെടുക്കും.ഈ വർഷം കേരളത്തിൽ സാധാരണ തോതിലുള്ളതോ സാധാരണയിൽ കൂടുതലോ തുലാവർഷം ലഭിക്കാൻ സാധ്യത ഉണ്ടെന്നു Weather In Kerala നിരീക്ഷിക്കുന്നു.
കോട്ടയം പത്തനംതിട്ട പാലക്കാട് ഇടുക്കി ജില്ലകളിലും എറണാകുളം കൊല്ലം തിരുവനന്തപുരം മലപ്പുറം ജില്ലകളുടെ കിഴക്കൻ മേഖലകളിലും വരും മണിക്കൂറുകളിൽ ഇടിയോടു കൂടിയ മഴ സാധ്യത