Updated on: 25 April, 2023 12:50 PM IST
Rain updates: temperature will lower this week, IMD Declares rain in these states

രാജ്യത്തെ കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യപ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടും, ശക്തമായ കാറ്റ്, ആലിപ്പഴം എന്നിവയ്‌ക്കൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മുംബൈയിലും കൊങ്കൺ മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലും ബുധനാഴ്ച മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചു.

ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാസിക്, അഹമ്മദ്‌നഗർ, പൂനെ, സത്താറ, ഔറംഗബാദ്, ജലാന, പർഭാനി, ഹിംഗോലി, അമരാവതി, ബുൽധാന തുടങ്ങി നിരവധി ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്, കേരളം, പുതുച്ചേരി, മാഹി, കാരിക്കൽ എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും രാജ്യത്തെ പരമാവധി താപനില സാധാരണ നിലയിലും താഴെയായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.

അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ ഈ ആഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നതായി IMD പറഞ്ഞു. ഏപ്രിൽ 23 മുതൽ 25 വരെ, രാജ്യത്തിന്റെ സബ് ഹിമാലയൻ പശ്ചിമ ബംഗാളിലെയും സിക്കിമിലെയും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഏപ്രിൽ 24, 25 തീയതികളിൽ വിദർഭയിൽ ആലിപ്പഴം വർഷമുണ്ടാവുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. ദക്ഷിണേന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന എന്നിവിടങ്ങളിൽ ഏപ്രിൽ 24 ന് പലയിടത്തും ആലിപ്പഴം പെയ്യാൻ സാധ്യതയുള്ളതായി ഓദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ 26 മുതൽ 27 വരെ മറാത്ത്വാഡയിലെ വിവിധ സ്ഥലങ്ങളിൽ ആലിപ്പഴ വർഷമുണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ പ്രധാനമന്ത്രി മോദി കൊച്ചിയിൽ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

Pic Courtesy: The Conversation, Ugaoo.com

English Summary: Rain updates: temperature will lower this week, IMD Declares rain in these states
Published on: 25 April 2023, 12:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now